കഞ്ചാവ് മാഫിയ, പൊലിസ് അതിക്രമം; എഴുകോണില്‍ പ്രകടനവും സായാഹ്ന ധര്‍ണയും
കൊല്ലം: എഴുകോണില്‍ പിടിമുറുക്കിയിരിക്കുന്ന കഞ്ചാവ് മാഫിയക്കും പൊലിസിന്റെ അതിക്രമങ്ങള്‍ക്കും എതിരേ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും മാടന്‍കാവ് മാഹാദേവര്‍ ക്ഷേത്രം ഭരണസമിതിയുടെയും നേതൃത്വത്തില്‍ ഇന്ന് സി.ഐ ഓഫിസിനു മുന്നില്‍ പ്രകടനവും സായാഹ്ന ധര്‍ണയും നടക്കും.
കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി ശാഖ,ക്ഷേത്രം ഭരണസമിതി സെക്രട്ടറി ടി സജീവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ കഞ്ചാവ് ലോബി വീട് തകര്‍ക്കുകയും മാതാവിന്‍െ തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.കഞ്ചാവ് ലോബിക്കെതിരെ വാര്‍ത്ത നല്‍കിയതിനായിരുന്നു ആക്രമണം.
പൊലിസ്, പക്ഷേ പ്രതികളെ നിസാര കുറ്റം ചുമത്തി ജാമ്യത്തില്‍ വിടുകയാണ് ചെയ്തതെന്ന് ശാഖാ പ്രസിഡന്റ് എഴുകോണ്‍ രാജ്‌മോഹന്‍,ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി മന്‍മഥന്‍,എസ് സുനില്‍കുമാര്‍,മധു മാറനാട്,എസ് ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ക്ഷേത്രഭരണസമിതിയംഗങ്ങളെ കള്ളക്കേസുകളില്‍ കുടുക്കാനും പൊലിസ് ശ്രമിച്ചുവത്രേ. പ്രദേശത്തെ കഞ്ചാവ് ലോബിയെ സംരക്ഷിക്കുന്ന നിലപാടാണ് എഴുകോണ്‍ പൊലിസും എക്‌സൈസും നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
ഇന്നു വൈകിട്ട് മൂന്നിന് നടക്കുന്ന പ്രകടനത്തിനു എസ്.എന്‍.ഡി.പി യോഗം കൊട്ടാരക്കര യൂനിയന്‍ പ്രസിഡന്റ് സതീഷ് സത്യപാലന്‍,സെക്രട്ടറി ജി വിശ്വംഭരന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."