ജില്ലാ കാര്‍ഷിക മേളയും പ്രദര്‍ശനവും: ഭൂമിക-2019 മാവേലിക്കരയില്‍
ആലപ്പുഴ: കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, ആത്മ ആലപ്പുഴ, ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രം ആലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തുകള്‍, മൃഗസംരക്ഷണം, ഫിഷറീസ,് ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഭൂമിക-2019 ജില്ലാ കര്‍ഷിക മേളയും കാര്‍ഷിക പ്രദര്‍ശനവും ജനുവരി 31, ഫെബ്രുവരി 1 തിയതികളില്‍ മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 31ന് മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി കാര്‍ഷിക മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ്. സുഹാസ് സംയോജിത മാതൃകാകൃഷിത്തോട്ട സഹായധന വിതരണം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.
ഫെബ്രുവരി ഒന്നിന് നടക്കുന്ന കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവിന്റെ അധ്യക്ഷതയില്‍ ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പദ്ധതി വിശദീകരണം, കൃഷി വിജ്ഞാന സദസ് ,സാംസ്‌കാരിക പരിപാടികള്‍, മുഖാമുഖം എന്നിവ ഭൂമികയുടെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."