കുബേര: ചിങ്ങവനത്ത് ലഭിച്ച പരാതിയില്‍ അന്വേഷണം ഏറ്റുമാനൂരിലേക്കും
ഏറ്റുമാനൂര്‍: ബ്ലേഡ് പണമിടമാടില്‍ കടക്കാരനായി മാറിയ വ്യക്തിയുടെ പരാതിയില്‍ ഏറ്റുമാനൂരിലെ ധനകാര്യസ്ഥാപനമുടമയെ തേടി പൊലിസ്. ചിങ്ങവനം പൊലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പണം പലിശയ്ക്കു വാങ്ങി നല്ലൊരു തുക തിരിച്ചടക്കേണ്ടിവന്നയാളുടെ പരാതിയെ തുടര്‍ന്ന് പണം കടം കൊടുത്ത വ്യക്തിയില്‍ നിന്നും കിട്ടിയ വിവരമാണ് അന്വേഷണം ഏറ്റുമാനൂരിലേക്ക് നീണ്ടത്. ഏറ്റുമാനൂരിലെ ഈ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മേടിക്കുന്ന പണമാണ് താന്‍ മറിച്ച് ചില്ലറയായി നല്‍കിവരുന്നതെന്നായിരുന്നു ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.
ബ്ലേഡ് സ്ഥാപനങ്ങളുടെയും സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളുടെയും കേന്ദ്രമെന്ന നിലയില്‍ കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഏറ്റുമാനൂര്‍. അടുത്തിടെ പൊലിസ് നടത്തിയ റെയ്ഡില്‍ കോടികളുടെ ഇടപാട് നടത്തിവന്ന യുവാവ് പിടിയാലായിരുന്നു. കേരളത്തിലെ പല പ്രമുഖ വ്യാപാരസ്ഥാപനങ്ങളിലേക്കും ഏറ്റുമാനൂരില്‍ നിന്നും പണം ഒഴുകുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."