HOME
DETAILS
MAL
മോദി 'ലെഫ്റ്റ'ടിച്ചതല്ല അത് മറ്റൊരു പ്രചാരവേല മാത്രം!
backup
March 04 2020 | 01:03 AM
ന്യൂഡല്‍ഹി: താന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിസ്ഥാനംകൂടി ഉപേക്ഷിക്കാമോ എന്ന ചോദ്യങ്ങളടക്കം ഇതിനോടനുബന്ധിച്ച് ഉയര്‍ന്നെങ്കിലും, ആ ട്വീറ്റ് മറ്റൊരു പ്രചാരണമായിരുന്നെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. മാര്‍ച്ച് എട്ടിന്, അന്നത്തെ ദിവസത്തിനായി വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കു നല്‍കുകയാണെന്നാണ് പുതിയ പ്രഖ്യാപനം.
തിങ്കളാഴ്ച രാത്രിയാണ് മോദി അടുത്ത ഞായറാഴ്ച താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനു തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്കു നല്‍കുമെന്ന പുതിയ പ്രഖ്യാപനം. ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നമ്മെ പ്രചോദിപ്പിച്ച വനിതകള്‍ക്കു വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്റെ എല്ലാ സോഷ്യല്‍ മീഡയ അക്കൗണ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഇതവര്ക്കതു പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത്രീയാണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്കുന്ന സ്ത്രീകളെ അറിയുമോ?, എങ്കില്‍ അറിയിക്കണമെന്നും പ്രധാനമന്ത്രി ഇന്നലെ ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ആദ്യ പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. താങ്കള്‍ വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നും അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സോഷ്യല്‍മീഡിയ ഉപയോഗം രാജ്യത്തു നിയന്ത്രിക്കുന്നതിനാണോ പദ്ധതിയെന്ന ചോദ്യവുമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."