HOME
DETAILS

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് സംഘടിപ്പിച്ചു

  
backup
January 29 2019 | 04:01 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d-2

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലിമെന്റ് സംഘടിപ്പിച്ചു. ജൈവവൈവിധ്യ പാര്‍ക്കുകള്‍, നാട്ടുവഴികളില്‍ നാട്ടുപൂക്കള്‍, കണ്ടല്‍ കാടുകള്‍, പച്ചത്തുരുത്ത് തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം എന്നിവയുടെ ഭാരം കുറയ്ക്കാനുമുള്ള മറ്റു പ്രവര്‍ത്തനങ്ങളും ഒളവണ്ണ കടലുണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ഒരു ജൈവവൈവിധ്യ ശൃംഖല രൂപീകരിക്കാനും അതു പ്രയോഗത്തില്‍ വരുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ജൈവ വൈവിധ്യ നയപ്രഖ്യാപന പാര്‍ലിമെന്റ് സംഘടിപ്പിച്ചത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിതകേരള മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍ നയപ്രഖ്യാപനം നടത്തി. ഇതിന്റെ ഭാഗമായി ആരംഭിച്ച നാട്ടുവഴികളില്‍ നാട്ടുപൂക്കള്‍ പദ്ധതിയുടെ ഉദ്ഘാടനവും ഡോ. ടി.എന്‍ സീമ നിര്‍വ്വഹിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഹസീന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി വിനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ബാബു അത്തോളി, പി. റംല, ഡോ. റീന, കെ. കൃഷ്ണകുമാരി, സി. ഉഷ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago