ട്രക്ക് തൊഴിലാളി വേതന പരിഷ്ക്കരണം: ചര്‍ച്ചയില്‍ തീരുമാനമായില്ല
തേഞ്ഞിപ്പലം: ഐ.ഒ.സി പ്ലാന്റുകളിലെ ട്രക്ക് ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ഇക്കാര്യത്തില്‍ ഇത് എട്ടാം തവണയാണ് ചര്‍ച്ച നടക്കുന്നത്.
നിലവിലുള്ള ശമ്പള ഘടനയ്ക്കു പുറമേ 3,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളമായി തൊഴിലാളികള്‍ക്കു ലഭ്യമാക്കണമെന്നായിരുന്നു സംഘടനകള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, അത് ഉടമകള്‍ അംഗീകരിച്ചില്ല. നിലവിലുള്ള വേതന വ്യവസ്ഥയില്‍ ചെറിയ വര്‍ധനവ് അനുവദിക്കാന്‍ ഉടമകള്‍ തയാറായി.
അതു സംഘടനകളും അംഗീകരിച്ചില്ല. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
ചര്‍ച്ചയില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എം. തുളസീധരന്‍ നായര്‍, വിവിധ സംഘടനാ പ്രതിനിധികളായ എം. ഇബ്രാഹിംകുട്ടി, കെ. ഗോവിന്ദന് കുട്ടി, പെരുന്താണി രാജു, കെ.വി മധുകുമാര്‍, കെ.പി പ്രകാശന്, എം.വി ജോയ്, ഹരി നാരായണന്, കരാറുകാരുടെ പ്രതി നിധികളായി വി. കൃഷ്ണന്, ജോയ് കുളപ്പുര, ജോര്‍ജ് ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."