HOME
DETAILS
MAL
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പട്ടികജാതി കോളനികളില്‍ കുടിവെള്ള പദ്ധതിക്ക് 60.2 ലക്ഷം രൂപയുടെ ഭരണാനുമതി
backup
March 06 2017 | 21:03 PM
പെരിന്തല്‍മണ്ണ: പട്ടിക ജാതി വികസന വകുപ്പിന്റെ 2016-17 വര്‍ഷത്തെ കോര്‍പസ്സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആലിപ്പറമ്പ് പഞ്ചായത്തിലെ അഞ്ചു പട്ടിക ജാതി കോളനികളിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി അറുപത് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ടഞ്ചിറ കോളനി 21.2 ലക്ഷം, കണ്ണത്ത് കോളനി 15 ലക്ഷം, തെക്കേക്കര കോളനി 5.5 ലക്ഷം, ഓടക്കുളം കോളനി 15 ലക്ഷം, വീട്ടിക്കുന്നു കോളനി 3.5 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളവ. ആകെ 12 പദ്ധതികളാണ് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുള്ളത്.
ഭരണാനുമതി ലഭിച്ചവ ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും മറ്റുള്ളവ ഭരണാനുമതിക്ക് വേണ്ടി ശ്രമിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി സിനി ടീച്ചര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."