HOME
DETAILS
MAL
മയക്കുമരുന്ന് കടത്തിയ മലപ്പുറം സ്വദേശികള്‍ കശ്മിരില്‍ പിടിയില്‍
backup
June 17 2016 | 02:06 AM
എടക്കര: മയക്കുമരുന്ന് കടത്തിയ രണ്ടു വഴിക്കടവ് സ്വദേശികളെ ജമ്മുകശ്മിര്‍ പൊലിസ് പിടികൂടി. പത്ത്കോടി രൂപ വിലവരുന്ന ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. മറ്റുനാലുപേരില്‍ രണ്ടുപേര്‍ കശ്മിര് സ്വദേശികളും ഒരാള്‍ അമൃത്സര്‍ സ്വദേശിയുമാണ്. കാറിലായിരുന്നു മയക്കുമരുന്ന് കടത്തിയത്.
ഇവരില്‍ നിന്ന് ഏതാണ്ട് 12 ലക്ഷം രൂപയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. യുവാക്കള്‍ക്ക് ആയുധ കടത്തുമായും ബന്ധമുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നു എന്നാണ് യുവാക്കള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ ബന്ധുക്കള്‍ കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."