HOME
DETAILS
MAL
ആശുപത്രി വില്പനയില് ക്രമക്കേട്; പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
backup
January 29 2019 | 06:01 AM
കോളയാട്: പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുരേഷ് കുമാര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പേരാവൂര്‍ സഹകരണ ആശുപത്രി വില്പനയിലുണ്ടായ ക്രമക്കേട് സംബന്ധിച്ച സി.പി.എം അന്വേഷണത്തെ തുടര്‍ന്നാണ് രാജി. പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെയാണ് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ നിന്നും സുരേഷ്കുമാറിനെ ഒഴിവാക്കിയിരുന്നു. സുരേഷ് കുമാറിനെതിരായ പാര്‍ട്ടി നടപടി പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങള്‍ക്കാണ് വഴിവച്ചത്. ജില്ലാ സെക്രട്ടറി പി. ജയരാജന് പങ്കെടുത്ത ജനറല്‍ബോഡി യോഗം നേതാക്കള്‍ ഉള്‍പ്പെടെ ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."