കനോലിയെ സുന്ദരിയാക്കാന്‍ നടപടികളുമായി നഗരസഭ
പൊന്നാനി: ഗ്രാമങ്ങളെ കോര്‍ത്തിണക്കി കടന്നുപോകുന്ന കനോലി കനാല്‍ പൊന്നാനിയില്‍ പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു.
മാസങ്ങള്‍ നീണ്ട സര്‍വേയ്ക്കും 'ക്ലീന്‍ കനോലി' യജ്ഞ പ്രചാരണങ്ങള്‍ക്കുംശേഷം ഇന്ന് മുതല്‍ കനോലിയെ സുന്ദരിയാക്കാന്‍ ഗരസഭാധികൃതര്‍ ഇറങ്ങുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി നിര്‍വഹിക്കും.
കനോലി കനാലിന്റെ തീരത്തുള്ള വീടുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നും ഇടത്തോട്ടില്‍നിന്നും മാലിന്യം ഒഴുകുന്നത് തടയുകയാണ് 'ക്ലീന്‍ കനോലി' യജ്ഞത്തില്‍ നഗരസഭയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടു മാസം മുന്‍പ് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ കനാല്‍തീരത്ത് വിപുലമായ സര്‍വേ നടത്തിയിരുന്നു .കനാലിന്റെ തീരത്തെ 325 ഓളം വീടുകളില്‍ നിന്നുള്ള ശുചിമുറി മാലിന്യം കനാലിലേക്ക് ഒഴുക്കുന്നുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ അന്‍പതോളം വീട്ടുകാര്‍, നഗരസഭ നല്‍കിയ സൗഹൃദ മുന്നറിയിപ്പ് കത്തു ലഭിച്ചപ്പോള്‍തന്നെ മാലിന്യം ഒഴുക്കല്‍ നിര്‍ത്തിയിരുന്നു. ബാക്കിയുള്ള വീട്ടുകാര്‍ക്ക് ശുചിമുറി മാലിന്യം നേരിട്ട് ടാങ്കിലേക്ക് മാറ്റുന്നതിന് പ്രത്യേക ടാങ്കുകള്‍ നല്‍കുകയാണ് നഗരസഭ. ഇന്ന് മുതല്‍ 25ന് മുന്‍പ് 200 വീടുകളില്‍ ടാങ്ക് സ്ഥാപിക്കും.
കനാല്‍തീരങ്ങളിലെ വീട്ടുകാരില്‍നിന്ന് ഒരു രൂപപോലും ഈടാക്കാതെയാണ് അവര്‍ക്കുള്ള ടാങ്കുകള്‍ നല്‍കുന്നത്.മറ്റുള്ളവര്‍ക്ക് പൊതുസെപ്റ്റിക് ടാങ്കിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. ശുചിത്വ മിഷന്റെ അനുമതിയോടെ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപയാണ് ക്ലീന്‍ കനോലി യജ്ഞത്തിന്റെ ആദ്യചുവടിനായി ചെലവഴിക്കുന്നത്. പുതുപൊന്നാനി മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗമാണ് നഗരസഭയുടെ പരിധിയില്‍ വരുന്ന കനാല്‍പ്രദേശം.
മാലിന്യം തടഞ്ഞതിനുശേഷം കനാല്‍ ശുചീകരണം.കനാലിലേക്ക് മാലിന്യം ഒഴുകുന്ന മുഴുവന്‍ സാധ്യതകളും അടച്ചതിനുശേഷം കനോലി കനാലിലെ മാലിന്യം പൂര്‍ണമായി നീക്കുകയാണ് ചെയ്യുക . ഓരോ ഭാഗത്തും മാലിന്യത്തിന്റെ ഒഴുക്ക് തടയുന്നതിന് സംവിധാനമേര്‍പ്പെടുത്തും.
റോഡരികിലും പാലത്തിന് മുകളില്‍നിന്നുമെല്ലാം മാലിന്യം തള്ളാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ജാഗ്രതാ സമിതിയുടെ നിരീക്ഷണം ഉറപ്പാക്കും. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ പാലത്തിന് മുകളിലും പ്രധാന റോഡരികിലുമെല്ലാം വലകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."