റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം
കല്‍പ്പറ്റ: രാജ്യത്തിന്റെ 70ാം റിപ്പബ്ലിക്ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചപ്പോഴും കല്ലുകടിയായി ഉദ്യോഗസ്ഥരുടെ ഗുരുതര അലംഭാവം. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുറമുഖ വകുപ്പ്് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാകയുയര്‍ത്തി സല്യൂട്ട് സ്വീകരിച്ച റിപ്പബ്ലിക് ദിന പരേഡിലാണ് ഗുരുതര പ്രോട്ടോകോള്‍ ലംഘനം നടന്നത്.
പരിപാടിക്ക് ക്ഷണിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് രണ്ടാം നിരയിയാണ് ഇരിപ്പിടമൊരുക്കിയിരുന്നത്. പ്രോട്ടോകോള്‍ അനുസരിച്ച് ജില്ലാ കലക്ടര്‍ക്കും മുകളിലുള്ള പദവിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എന്നാല്‍ ഇത് വകവെക്കാതെ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക് മാറ്റുകയായിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ച് താഴെയുള്ള ജില്ലാ പൊലിസ് ചീഫ്, ജില്ലാ കലക്ടര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് മുന്‍നിരയില്‍ സീറ്റൊരുക്കിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കേണ്ട പരിപാടിയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചത്. പരിപാടിക്കെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് പ്രസിഡന്റിന് മുന്‍നിരയില്‍ കസേരയൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്.
ജില്ലയിലെ പ്രധാനപദവി വഹിക്കുന്ന വനിതാ ജനപ്രതിനിധിയോട് ഉദ്യോഗസ്ഥര്‍ കാണിച്ച നിരുത്തരവാദ നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."