ദേശീയ പാതയിലെ പിടിച്ചുപറി സംഘത്തലവന്‍ അറസ്റ്റില്‍
ചാവക്കാട്: ദേശീയ പാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തിയുള്ള പിടിച്ചു പറി സംഘം നേതാവ് അറസ്റ്റില്‍.
പൊന്നാനി വെളിയങ്കോട് കിഴക്കേതില്‍ ഷമീര്‍ എന്ന ബല്ലാരി- ഷമീറിനെയാണ് (30)നെ വടക്കേകാട് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം കോടഞ്ചേരിയിലെ സര്‍ക്കസ് കമ്പനിയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിക്കാനായി ഷമീര്‍ പോയി. ഇവിടെ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ കെ. പ്രദീപ്കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ പി.എ.അബ്ദുറഹിമാന്‍, വിനോദ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
ഇയാള്‍ക്കെതിരേ നിലമ്പൂര്‍, അടിമാലി, പൊന്നാനി, പെരുമ്പടപ്പ്, വടക്കേകാട് സ്റ്റേഷനുകളില്‍ കേസുണ്ട്. നിലമ്പൂര്‍, അടിമാലി, പൊന്നാനി, പെരുമ്പടപ്പ്, വടക്കേകാട് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ 22ന് രാത്രി ദേശീയ പാത അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ കാറ് നിര്‍ത്തിയിട്ട് ഉറങ്ങാന്‍ കിടന്ന മൂന്ന് കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലാണ് പിടിയിലായത്. മൂന്ന് പേരുള്‍പ്പെടുന്ന കൊള്ളസംഘം സഞ്ചരിച്ച ബൈക്ക് നമ്പര്‍ ഓര്‍ത്തെടുത്ത് ഇരകളില്‍ ഒരാള്‍ പൊലിസിസിനു നല്‍കിയ സൂചനയാണ് ഷമീര്‍ വലയിലാകാന്‍ കാരണമായത്.
ഇയാള്‍ പടിച്ചു പറിച്ച മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒരെണ്ണം കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേരെ കുറിച്ച് അന്വേഷണം നടക്കുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 23ന് പുലര്‍ച്ചെ അണ്ടത്തോട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ പുതിയങ്ങാടി അത്താണിക്കല്‍ തൊടിയില്‍ ഷഫീഖിന്റെ മകന്‍ കെ.ടി ഷര്‍ജാസ് (20), കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ അഴീക്കല്‍ ഇഖ്ബാലിന്റെ മകന്‍ സല്‍സാദ് (23), മാട്ടുവയിര്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ സുല്‍ഫിക്കര്‍ (23) എന്നിവരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തത്. പണമായി ഇവരുടെ പക്കല്‍ ആറായിരത്തോളം രൂപയാണുണ്ടായിരുന്നത്. മൂന്നുപേരും ഉപയോഗിച്ച മൊബൈല്‍ ഉള്‍പ്പടെ 60,000 രൂപയുടെ കവര്‍ച്ചയാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."