'ബജറ്റില്‍ പാസാക്കിയ 35 കോടി കരുവന്തല ചക്കംകണ്ടം റോഡിന് തന്നെ ചെലവഴിക്കണം'
വെങ്കിടങ്ങ്: ബജറ്റില്‍ പാസാക്കിയ 35 കോടി രൂപ കരുവന്തല ചക്കംകണ്ടം റോഡിനു തന്നെ ചെലവഴിക്കണമെന്ന് വെങ്കിടങ്ങ് പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. 2016 ലെ ബജറ്റ് അവതരണം കഴിഞ്ഞ് രണ്ടരക്കൊല്ലം പിന്നിടുന്നു. ഇതുവരെ കാര്യമായൊരു വര്‍ക്കും പ്രസ്തുത റോഡില്‍ നടന്നിട്ടില്ല. കരുവന്തലയില്‍ നിന്നു തുടങ്ങുന്ന 15 കിലോമീറ്റര്‍ റോഡിന്റെ ഇരു ഭാഗങ്ങളിലുമായി ആരാധനാലയങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ആയിരക്കണക്കിനു പേര്‍ നിത്യവും സഞ്ചരിക്കുന്ന ഈ റോഡിലൂടെ പേരിനു പോലും ഇപ്പോള്‍ ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ വരച്ച് കാണിക്കുന്ന രൂപത്തില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെ മണലൂര്‍ മണ്ഡലം എം.എല്‍.എ മുരളി പെരുനെല്ലി പല പദ്ധതികള്‍ക്കായി വകമാറ്റാന്‍ ശ്രമിച്ചതായി മനസിലാവുന്നുണ്ട്.
ഈ തുക ഈ റോഡിനു തന്നെ ചെലവഴിച്ചു കൊണ്ട് മറ്റ് പദ്ധതികള്‍ക്ക് എം.എല്‍.എ വേറെ ഫണ്ട് കണ്ടെത്തുകയാണ് വേണ്ടത്. പ്രളയം കൊണ്ട് പൊറുതി മുട്ടിയ തീരദേശത്തെ ജനങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതെന്ന് എം.എല്‍.എ മനസിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്്‌ലിം ലീഗ് മണലൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍.എ അബ്ദുല്‍ മനാഫ് ഉദ്ഘാടനം നിര്‍വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബി.വി കെ. ഫക്രുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ഇ.എം സിദ്ധീഖ് ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ അബ്ദുല്‍ ഹയ്യ്, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ മാസ്റ്റര്‍, ഫര്‍ഹാന്‍ പാടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."