ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി
മാള: ചിത്രമെടുക്കാന്‍ വൈകിച്ചെന്ന് ആരോപിച്ച് ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. വിവാഹ ചടങ്ങില്‍ വധൂവരന്മാര്ക്കൊപ്പം ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കാന്‍ വൈകിപ്പിച്ചെന്ന് ആരോപിപിച്ചായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറില്‍ പ്രാവ് ബിജു എന്നറിയപ്പെടുന്ന ബിജു അയാളുടെ ജീപ്പ് ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചതായും ഫോട്ടോഗ്രാഫര്‍ സന്ദീപ് മാള പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അഷ്ടമിച്ചിറയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ എത്തിയ ബിജു വധൂവര്മാര്ക്കൊപ്പം ചിത്രമെടുക്കാന്‍ എത്തി. ഇതേ സമയം മറ്റ് ചിത്രങ്ങള്‍ പകര്ത്തുന്നതിനാല് കുറച്ചു സമയം കഴിഞ്ഞ് എടുക്കാമെന്ന് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കി.
ഇതില്‍ പ്രകോപിതനായ ബിജു ഇയാളെ വെല്ലുവിളിക്കുകയും പുറത്തേക്ക് ഇറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് ആക്രോശിക്കുകയും ചെയ്തുവത്രേ.പിന്നീട് പുറത്തിറങ്ങിയ ഫോട്ടോഗ്രാഫറെ ബിജു മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകൂടാതെ വരന്റെ വീട്ടിലെത്തിയ ഫോട്ടോഗ്രാഫറുടെ കാറിന് പിന്നില്‍ ബിജുവിന്റെജീപ്പ് ഇടിപ്പിക്കുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."