വളം ഇനി ഗുളിക രൂപത്തില്‍
തച്ചമ്പാറ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ചെടികളുടെ വളര്‍ച്ചക്കും രോഗ പ്രതിരോധത്തിനും വേണ്ടി തയ്യാറാക്കിയ വിവിധ തരത്തിലുള്ള ബയോക്യാപ്‌സ്യൂള്‍ ടെക്‌നോളജിയുടെ പ്രദര്‍ശനവും പരീക്ഷണവും തച്ചമ്പാറയിലെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ തുടങ്ങി.
ചെടികള്‍ക്കാവശ്യമായ വളങ്ങളടങ്ങിയ ബയോക്യാപ്‌സ്യൂള്‍ കൂടുതല്‍ വിളവ് നല്‍കാന്‍ സഹായിക്കും. ചെടികള്‍ക്ക് വളരെ പ്രധാനമായ അസെറ്റോബാക്ടര്‍(നൈട്രജന്‍), ഫോസ്‌ഫേറ്റ് സോല്യൂബിലിസിങ് ബാക്ടീരിയ(ഫോസ്ഫറസ്), പൊട്ടാസിയം മൊബിലിസിങ് ബാക്ടീരിയ(പൊട്ടാസിയം ) എന്നിവ അടങ്ങിയ എന്‍. പി.കെ ബയോ കാപ്‌സ്യൂള്‍ വിളകള്‍ക്ക് വേണ്ട ന്യൂട്രിയന്റ്‌സ് കൊടുക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കുന്നു. വേരിലെ കുമിള്‍ രോഗങ്ങളെ തടയാന്‍ ടൈക്കോഡെര്‍മ ക്യാപ്‌സൂളും, ചെടികളുടെ വളര്‍ച്ച ത്വരിതപെടുത്താന്‍ പി.ജി.പി.ആര്‍ ക്യാപ്‌സൂളും വേരിനെ ശക്തി പെടുത്താനും രോഗ പ്രതിരോധം വളര്‍ത്താനും പൂപ്പല്‍ പോലെ ഇലകളില്‍ ഉള്ള പരാന്നഭോജികളില്‍ നിന്നും സംരക്ഷിക്കാനും സ്യൂഡോമോണക്‌സ് ക്യാപ്‌സൂളും സഹായിക്കുന്നു.
എല്ലാ തരം വിളകള്‍ക്കും ഉത്തമവും പ്രകൃതിദത്തമായ സാങ്കേതിക വിദ്യയും എളുപ്പത്തിലുള്ള പ്രയോഗവും കൊണ്ട്‌പോകാന്‍ ഉള്ള സൗകര്യവും 40% ചെലവ് ലാഭിക്കാമെന്നതും അധിക വിളവും ബയോക്യാപ്‌സൂള്‍ കര്‍ഷക പ്രിയമാക്കുന്നു. ക്യാപ്‌സ്യൂള്‍ വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."