ആറ്റം, തന്മാത്ര, ഇലക്ട്രോണ്‍
ഒരു പദാര്‍ഥത്തിന്റെ എല്ലാഗുണവും പ്രകടമാക്കുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്ര വിഭജിച്ചാല്‍ ആറ്റവും ആറ്റം വിഭജിച്ചാല്‍ ക്വാര്‍ക്കുകളും ലഭിക്കുന്നു. ആറ്റത്തിന്റെ കേന്ദ്രബിന്ദുവാണ് ന്യൂക്ലിയസ്. ന്യൂക്ലിയസിനുള്ളിലാണ് ആറ്റത്തിന്റെ മാസ് മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ന്യൂക്ലിയസില്‍ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടോണ് പോസിറ്റീവ് ചാര്‍ജ്ജാണുള്ളത്. ന്യൂട്രോണ്‍ ചാര്‍ജ്ജില്ലാത്ത കണമാണ്.ന്യൂക്ലിയസിനു ചുറ്റുമായി കറങ്ങിക്കൊണ്ടിരിക്കുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള കണികയാണ് ഇലക്ട്രോണ്‍. ഇലക്‌ട്രോണുകളുടെ സഞ്ചാര പാതയാണ് ഓര്‍ബിറ്റ്. അഥവാ ഇലക്ട്രോണുകളെ കൂടുതലായി കാണാന്‍ സാധ്യതയുള്ള ഭാഗമാണ് ഓര്‍ബിറ്റുകള്‍. ഒരാറ്റത്തിലെ ന്യൂക്ലിയസിലുള്ള പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണമാണ് മാസ് നമ്പര്‍. എന്നാല്‍ പ്രോട്ടോണിന്റെ എണ്ണം മാത്രമാണ് ആറ്റോമിക നമ്പര്‍. ഇവ ആറ്റത്തിനുള്ളിലെ ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമാണ്.
ഇലക്ട്രോണ്‍ വിന്യാസം
ആറ്റത്തിനുള്ളില്‍ വിവിധ ഷെല്ലുകളിലായി ഇലക്ട്രോണുകളെ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് ഇലക്ട്രോണ്‍ വിന്യാസം. ഷെല്ലുകള്‍ക്ക് നിശ്ചിത ഊര്‍ജ്ജമുണ്ട്. എന്നാല്‍ ഓരോ ഷെല്ലിന്റേയും ഊര്‍ജം വ്യത്യസ്തവുമായിരിക്കും. ഷെല്ലുകള്‍ അഥവാ ഓര്‍ബിറ്റലുകളെ ഊര്‍ജ്ജ നിലകള്‍ എന്നു വിളിക്കാം. ഇലക്ട്രോണ്‍ നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ഊര്‍ജ്ജ നിലയിലേക്ക് മാറുമ്പോള്‍ ഊര്‍ജ്ജം ആഗിരണം ചെയ്യുകയും താഴ്ന്ന ഊര്‍ജ്ജനിലയിലേക്ക് മാറുമ്പോള്‍ ഊര്‍ജ്ജം ക്വാണ്ടം രൂപത്തില്‍ പുറം തള്ളുകയും ചെയ്യും.
ഊര്‍ജ്ജ നിലകളെ യഥാക്രമം ,െു,റ,ള എന്നിങ്ങനെ സൂചിപ്പിക്കാം. ന്യൂക്ലിയസ്സില്‍ നിന്ന് അകലം കൂടുമ്പോള്‍ ഇലക്ട്രോണുകളുടെ ഊര്‍ജ്ജം കൂടും. കാരണം താഴ്ന്ന ഊര്‍ജ്ജ നിലയില്‍ നിന്നും ഉയര്‍ന്ന ഊര്‍ജ്ജ നിലയിലേക്ക് ചലിക്കുമ്പോള്‍ ഇലക്ട്രോണുകള്‍ക്ക് ഊര്‍ജ്ജം നല്‍കേണ്ടതുണ്ട്. ഒരു നിശ്ചിത ഓര്‍ബിറ്റില്‍ കൂടി ഇലക്‌ട്രോണുകള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്ക് ഊര്‍ജ്ജം ലഭിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ ഒരു ഓര്‍ബിറ്റില്‍ നിന്നും മറ്റൊരു ഓര്‍ബിറ്റിലേക്ക് ഇലക്ട്രോണുകള്‍ സംക്രമണംനടത്താറുണ്ട്. ഓര്‍ബിറ്റലുകളില്‍ ഇലക്ട്രോണ്‍ നിറയുന്ന തിനെ അടിസ്ഥാനമാക്കിയതാണ് ആഫ്ബാ തത്വം.
അതായത് ഊര്‍ജ്ജം കൂടുന്ന ക്രമത്തിലായിരിക്കും ഈ പൂരണം. പാതി നിറഞ്ഞതോ പൂര്‍ണമായതോ ആയ ഷെല്ലുകള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജവും ഉയര്‍ന്ന സ്ഥിരതയും ഉണ്ടായിരിക്കും. റ സബ് ഷെല്ലില്‍ അഞ്ച് ഇലക്ട്രോണുകള്‍ വന്നാലോ പത്തെണ്ണം വന്നാലോ അവ സ്ഥിരതയുള്ള സബ് ഷെല്‍ ക്രമം സ്വീകരിച്ചതായി മനസിലാക്കണം.
ആകര്‍ഷണ ബലം
ന്യൂക്ലിയസില്‍നിന്നുള്ള അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജം കൂടും.ന്യൂക്ലിയസും ഇലക്ട്രോണും തമ്മിലുള്ള ആകര്‍ഷണബലം കുറയും.
ആറ്റങ്ങളുടെ സ്ഥിരത
ആറ്റങ്ങളില്‍ ദാതാക്കളും സ്വീകര്‍ത്താക്കളും ഉണ്ട്. രാസ പ്രവര്‍ത്തനത്തില്‍ ഒരു ഇലക്ട്രോണ്‍ കൂടുതലുള്ള ആറ്റവും ഒരു ഇലക്ട്രോണ്‍ കുറവുള്ള ആറ്റവും പങ്കെടുക്കുകയാണെങ്കില്‍ സ്വാഭാവികമായും ഇലക്ട്രോണ്‍ കൂടുതലുള്ള ഒരു ഇലക്ട്രോണിനെ കുറവുള്ള ആറ്റത്തിന് നല്‍കി ഇരുവര്‍ക്കും സ്ഥിരത കൈവരിക്കാന്‍ സാധിക്കും. ഈ ഇലക്ട്രോണ്‍ കൈമാറ്റം വഴി ഒരു ആറ്റം കാറ്റയോണും മറ്റൊരു ആറ്റം ആനയോണുമായി മാറുന്നു. വ്യത്യസ്ത ചാര്‍ജ്ജുള്ള ആറ്റങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്ന ഊര്‍ജ്ജ തന്ത്ര നിയമ പ്രകാരം രാസപ്രവര്‍ത്തനത്തില്‍ ആറ്റങ്ങള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നു.
സംക്രമണ മൂലകങ്ങളുടെ
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ
ബാഹ്യതമ എസ് സബ്‌ഷെല്ലിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജവും അതിന് തൊട്ട് താഴെയുള്ള ആന്തരിക ഷെല്ലിലെ ഡി സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജവും ഏകദേശം തുല്യമാണ്. ഇതിനാല്‍ തന്നെ അനുയോജ്യമായ സാഹചര്യത്തില്‍ എസ് സബ് ഷെല്ലിലെ ഇലക്ട്രോണുകള്‍ക്കൊപ്പം ഡി സബ് ഷെല്ലിലെ ഇലക്ട്രോണുകളും കൂടി രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡി ബ്ലോക്ക് മൂലകങ്ങളുടെ
തിരശ്ചീന സാദൃശ്യം
ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളാണ് മൂലകങ്ങളുടെ രാസഗുണങ്ങള്‍ നിശ്ചയിക്കുന്നത്. ഡി ബ്ലോക്ക് മൂലകങ്ങളില്‍ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകള്‍ക്ക് പകരം അതിനു തൊട്ടടുത്തുള്ള ഡി സബ് ഷെല്ലിലാണ് ഇലക്ട്രോണ്‍ പൂരണം നടക്കുന്നത്. ഡി ബ്ലോക്ക് മൂലകങ്ങളില്‍ റ1 മുതല്‍ റ10 വരെയുള്ള ഇലക്ട്രോണുകള്‍ തിരശ്ചീനമായി ക്രമത്തില്‍ പൂരിതമാകുന്നതിനാലാണ് തിരശ്ചീന സാദൃശ്യം പ്രകടമാകുന്നത്.
കോപ്പറും ക്രോമിയവും
കോപ്പറും ക്രോമിയവും സംക്രമണ മൂലകങ്ങളിലെ വ്യത്യസ്ത ഇലക്ട്രോണ്‍ വിന്യാസം കാണിക്കുന്നു. ഊര്‍ജ്ജം കൂടിയ സബ് ഷെല്ലില്‍ അറ്റോമിക നമ്പര്‍ കൂടുന്നതിനനുസരിച്ച് ഓരോ ഇലക്ട്രോണ്‍ വീതം ക്രമമായി വര്‍ധിക്കേണ്ടതാണ് എന്നാല്‍ പാതി നിറഞ്ഞതും പൂര്‍ണമായതുമായ സബ്‌ഷെല്ലുകള്‍ക്ക് സ്ഥിരത കൂടുതലാണ് എന്ന തത്വം ഈ മൂലകങ്ങള്‍ അനുസരിക്കുന്നു. അതിനാല്‍ തന്നെ കോപ്പറിന്റെ സബ് ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം 12െ , 22െ , 2ു6 , 32െ , 3ു6, 3റ10, 41െ ക്രോമിയത്തിന്റെ സബ് ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം 12െ , 22െ , 2ു6, 32െ , 3ു6, 3റ5 ,41െ എന്നിങ്ങനെയുമാണ്.
സംക്രമണ മൂലകങ്ങളുടെ
സംയുക്തങ്ങളുടെ നിറം
സംക്രമണമൂലകങ്ങളുടെ സംയുക്തങ്ങളുടെ നിറത്തിന് കാരണം അവയിലെ സംക്രമണമൂലകങ്ങളുടെ അയോണുകളുടെ സാന്നിധ്യമാണ്.
നിറമുള്ള സംയുക്തങ്ങള്‍
കോപ്പര്‍ സള്‍ഫേറ്റ് - നീല
കൊബാള്‍ട്ട് നൈട്രേറ്റ് - ഇളം പിങ്ക്
പൊട്ടാസ്യം പെര്‍മാംഗനേറ്റ് - വയലറ്റ്
ഫെറസ് സള്‍ഫേറ്റ് - ഇളം പച്ച
മാംഗനീസ് ഡയോക്‌സൈഡ് - കറുപ്പ്
അമോണിയം ഡൈക്രോമേറ്റ് - ഓറഞ്ച്
എഫ് ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകള്‍
ഇവ 6,7 പിരീയഡുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇലക്ട്രോണ്‍ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് ഉള്ളിലുള്ള ഷെല്ലിനും ഉള്ളിലെ ഷെല്ലിലാണ്. ഡി ബ്ലോക്ക് മൂലകങ്ങളെ പോലെ ഇവയില്‍ മിക്കവയും വ്യത്യസ്ത ഓക്‌സീകരണാവസ്ഥകള്‍ കാണിക്കുന്നു. പലതും കൃത്രിമ മൂലകങ്ങളും റേഡിയോ ആക്റ്റീവ് മൂലകങ്ങളുമാണ്. പലതും ഉല്‍പ്രേരകമായി ഉപയോഗിക്കുന്നു. എഫ് ബ്ലോക്ക് മൂലകങ്ങളില്‍ പെട്ട യുറേനിയം,തോറിയം,പ്ലൂട്ടോണിയം തുടങ്ങിയവ ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
ബ്ലോക്കുകള്‍
പിരിയോഡിക് ടേബിളിലെ മൂലകങ്ങളെ നിരവധി ബ്ലോക്കുകളായി തരം തിരിച്ചിട്ടുണ്ട്. ഈ ബ്ലോക്കുകള്‍ വരുന്നതിനു പിന്നിലും ഒരു കാര്യമുണ്ട്. മൂലകത്തിലെ ആറ്റത്തിനുള്ളില്‍ ഷെല്ലുകളും സബ് ഷെല്ലുകളും ഉണ്ടെന്നറിയാമല്ലോ. കെ.എല്‍ ,എം,എന്‍,ഒ,പി തുടങ്ങിയവയാണ് ഷെല്ലുകള്‍. എസ്, പി,ഡി,എഫ് തുടങ്ങിയവയാണ് സബ് ഷെല്ലുകള്‍. രാസപ്രവര്‍ത്തന സമയത്ത് ഇലക്ട്രോണുകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഏത് സബ് ഷെല്ലിലാണോ അവസാനത്തെ ഇലക്ട്രോണ്‍ പൂരണം നടക്കുന്നത് അതിനനുസരിച്ചായിരിക്കും ബ്ലോക്ക് നിശ്ചയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."