HOME
DETAILS
MAL
അഞ്ചുവര്‍ഷം മുന്‍പ് കാണാതായ മകനെ തിരിച്ചുകിട്ടി, പൊലിസിന്റെ 10 ദിവസത്തെ അന്വേഷണത്തില്‍
backup
January 29 2019 | 15:01 PM
തിരുവനന്തപുരം: അഞ്ചു വര്‍ഷം മുന്‍പ് കൈവിട്ടുപോയ മകനെ വെറും പത്തു ദിവസത്തെ അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
പോസ്റ്റ് ഇങ്ങനെ
അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ എത്രയും വേഗം കണ്ടെത്താന്‍ സഹായിക്കണമെന്ന ധര്‍മടത്തെ സതീശന്- ദീപ ദമ്പതികളുടെ നിവേദനം 10 ദിവസം മുമ്പാണ് എനിക്ക് കിട്ടിയത്. അത് ഉടന്‍ പൊലിസിന് കൈമാറി. അവരുടെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 30കാരനായ സന്ദീപിനെ തമിഴ്നാട്ടില്‍ വെച്ച് കണ്ടെത്തി. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തില്‍ പങ്ക് ചേരുന്നു. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."