സ്വര്‍ണവില 32,320; ഇന്ന് ഉയര്‍ന്നത് 400 രൂപ
കോഴിക്കോട്: സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് പവന് 400 രൂപ ഉയര്‍ന്ന് 32,320 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആറു ദിവസത്തിനുള്ളില്‍ പവന് 1200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. കൊറോണ വൈറസ് ബാധ വ്യവസായരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിതെളിക്കുമെന്നുമുള്ള ആശങ്കയാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഒരുമാസത്തിനുള്ളില്‍ 60 ഡോളറാണ് സ്വര്‍ണവില ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."