ചവറ: വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകം ചോര്‍ന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തേവലക്കര പഞ്ചായത്ത് ഓഫിസിന് കിഴക്ക് കാഞ്ഞിയില്‍ റഷാദിന്റെ വീട്ടിലായിരുന്നു തീപിടുത്തം. ഇന്നലെ രാവിലെ 6നാണ് ഗ്യാസ് സിലിണ്ടറിന്റെ അടിവശത്ത് നിന്ന് തീ ഉയരുന്നതായി കണ്ടത്.
വിവരമറഞ്ഞു സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഗ്യാസ് സിലിണ്ടറിന്റെ കാലപഴക്കം മൂലം സിലിണ്ടറിന്റെ അടിയില്‍ തുരുമ്പിച്ച് വിള്ളല്‍ ഉണ്ടായതാണ് അപകട കാരണമെന്ന് ഫയര്‍ഫോയ്‌സ് പറഞ്ഞു. ഇത്തരത്തില്‍ കാലപഴക്കം ചെന്ന സിലിണ്ടറുകളാണ് ഗ്യാസ് എജന്‍സി യില്‍ നിന്നും ലഭിക്കുന്നതെന്നും ഗ്യാസ് എജന്‍സിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അപകടവിവരമറിയിച്ചിട്ടും മൈനാഗപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി അധികൃതര്‍ സ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."