വോളിബോള്‍ ഗ്രൗണ്ട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം ശക്തം
വാണിമേല്‍: പതിറ്റാണ്ടുകളോളം വാണിമേലിലെ കലാകായിക മുന്നേറ്റങ്ങള്‍ക്ക് നിലമൊരുക്കിയ കൊപ്രക്കളം വോളിബോള്‍ ഗ്രൗണ്ട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരേ പൊതുജനവികാരം ശക്തിപ്പെടുന്നു. നിരവധി കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ഭൂമിവാതുക്കല്‍ താഴെ അങ്ങാടിയിലുള്ള കൊപ്രക്കളം ഗ്രൗണ്ട് അക്വയര്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി വാണിമേലിലെ കായിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന കൊപ്രക്കളം ഗ്രൗണ്ട് അതേനിലയില്‍ നിലനിര്‍ത്തേണ്ടത് പൊതുജന വികാരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി. എന്‍.കെ മൂസ, കെ. ചന്തു, കെ. ലോകനാഥന്, എം.കെ മജീദ്, അഷ്റഫ് കൊറ്റാല, സി.കെ ജലീല്‍, ഇ.വി നാണു, കെ.പി രാജന്, തെങ്ങലക്കണ്ടി അബ്ദുല്ല പ്രസംഗിച്ചു.
ഗ്രൗണ്ട് ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആമീന്‍ കൊപ്രക്കളത്തില് എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകക്ഷി യോഗം ചേര്‍ന്ന് ഗ്രൗണ്ട് അക്വയര്‍ ചെയ്യാന്‍ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."