പാണ്ടിക്കല്‍ മൂസ ഹാജി; നന്മകള്‍ ബാക്കിവച്ച ജീവിതം
മുജീബ് പുനൂര്‍
പൂനൂര്‍: പൂനൂരിന്റെ ചരിത്രപുസ്തകത്തില്‍ നന്മയുടെ ഏടുകള്‍ എഴുതിച്ചേര്‍ത്ത് പാണ്ടിക്കല്‍ മൂസ ഹാജി വിടവാങ്ങി.
സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും ശക്തനായ വക്താവും അനുഭാവിയുമായിരുന്നു അദ്ദേഹം. കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ, ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ പണ്ഡിത നേതാക്കളുമായ ഹൃദയ ബന്ധം പുലര്‍ത്തിയ അദ്ദേഹം ഉന്നതവിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും കോടതി വ്യവഹാരങ്ങളെ സംബന്ധിച്ചുള്ള പ്രതിസന്ധികളെ കൃത്യമായി തരണം ചെയ്തു, നാട്ടുകാര്‍ക്ക് പ്രിയങ്കരനായി.
ആനുകാലിക വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കാനും അതു സമര്‍ഥിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവം വ്യതിരിക്തമായിരുന്നു. ഒരു പതിറ്റാണ്ടിലേറെ പൂനൂര്‍ ടൗണ്‍ ജുമാമസ്ജിദിന്റെയും സമീപകാലത്തായി മഠത്തുപൊയില്‍ മഹല്ല് മസ്ജിദിന്റെയും അധ്യക്ഷപദവികള്‍ ഒരേസമയത്ത് വഹിക്കാനുള്ള അവസരം കൈവരിച്ച അദ്ദേഹം നിറപുഞ്ചിരിയും ലാളിത്യവും ധന്യമാക്കിയ ജീവിതത്തിനുടമയായിരുന്നു. പൊതുവിഷയത്തിലുള്ള ആഴത്തിലുള്ള അറിവും ദീര്‍ഘവീക്ഷണവും തന്റെ കാഴ്ചപ്പാടുകളും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യക്തമാക്കി.
സാമുദായിക അന്തരീക്ഷം കലുഷിതമായ 1970കളില്‍ പൂനൂര്‍ ടൗണ്‍ സുന്നി മസ്ജിദ് കേന്ദ്രീകരിച്ച് പാണ്ടിക്കല്‍ ഹുസൈന്‍ ഹാജി നേതൃത്വം നല്‍കിയ ഉലമാ-ഉമറാ കൂട്ടായ്മയുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മൂസ ഹാജിയുമുണ്ടായിരുന്നു. സുനനുല്‍ ഹുദാ മദ്‌റസ, മുഹ്‌യി സ്സുന്ന അസോസിയേഷന്‍ എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."