HOME
DETAILS
MAL
വേര്‍പിരിഞ്ഞത് ഹിന്ദുത്വവാദവുമായല്ല; രാമക്ഷേത്രനിര്‍മാണത്തിന് ഒരു കോടി രൂപ നല്‍കും: ഉദ്ധവ് താക്കറെ
backup
March 07 2020 | 11:03 AM
ലഖ്നോ: രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
സഖ്യകക്ഷിയായ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിനുശേഷം പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നാണ് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
'ഞാന്‍ ബി.ജെ.പിയുമായി പിരിഞ്ഞു, ഹിന്ദുത്വവുമായി അല്ല. ബി.ജെ.പി ഹിന്ദുത്വമല്ല. ഹിന്ദുത്വം മറ്റൊരു കാര്യമാണ്, ഞാന്‍ അതില്‍ നിന്ന് പിരിഞ്ഞിട്ടില്ല,'- അയോധ്യയില്‍ നടന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദര്‍ശിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."