തീരദേശത്ത് പാരലല്‍ സര്‍വിസ് നടത്തുന്ന സംഘത്തിനെതിരേ പ്രതിഷേധം
പെരുമാതുറ: കെ.എസ്.ആര്‍.ടി.സി ബസിനെ കടത്തിവിടാതെ ഗതാഗതക്കുരുക്കുണ്ടാക്കി യാത്രക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിമുട്ടിച്ച് പാരലല്‍ സര്‍വിസ് നടത്തുന്ന സംഘത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. തീരദേശ ഗ്രാമമായ പെരുമാതുറയിലാണ് കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരെ കയറാന്‍ അനുവദിക്കാതെ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കി ഏറെ നാളുകളായി പാരലല്‍ സര്‍വിസുകാര്‍ ജനത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്നത്. പെരുമാതുറനിന്നും കണിയാപുരത്തേക്ക് പാരലല്‍ സര്‍വിസ് നടത്തുന്ന ഒരു വിഭാഗം ടെമ്പോ വാന്‍ ഉടമകളും ഡ്രൈവര്‍ന്മാരുമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പെരുമാതുറ മുതലപ്പൊഴിയില്‍ നിന്നും കണിയാപുരം വഴി തമ്പാനൂരിലേക്കും തുമ്പ വേളി വഴി തിരുവനന്തപുരത്തേക്കും പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരെ കയറാന്‍ അനുവദിക്കാതെ പെരുമാതുറ ജങ്ഷനിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യ്ത് മറ്റുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി ഗതാഗത കുരുക്കുണ്ടാക്കുന്നത് സ്ഥിരം സംഭവമാണ്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യ്താല്‍ പ്രതികരണം ഗുണ്ടായിസത്തോട് കൂടിയാണ്. ചില ദിവസങ്ങളില്‍ പാരലല്‍ സര്‍വിസുകാര്‍ പ്രതികരിക്കുന്നവരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയതായും നാട്ടുകാര്‍ പറയുന്നു.
മുതലപ്പൊഴി പാലവും അതേപോലെ അഴൂര്‍ പാലവും ഗതാഗത യോഗ്യമായതോടെ വര്‍ഷങ്ങളായി പെരുമാതുറ തീരദേശ റോഡില്‍ ഏറെ തിരക്കാണ് അനുഭവപെടുന്നത്. രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 3:30 മുതല്‍ 5 വരേയുമാണ് നല്ല തിരക്കുള്ളത്.
അവധി ദിവസങ്ങളില്‍ മുതലപ്പൊഴിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കും രൂക്ഷമാണ്. കൊല്ലത്ത് നിന്നും തലസ്ഥാന നഗരിയിലേക്കും അതേപോലെ വിമാനതാവളത്തിലേക്കും പോകുന്നവരില്‍ ഭൂരിഭാഗം പേരും തീരദേശ റോഡിനേയാണ് ആശ്രയിക്കുന്നത്. അതേ പോലെ വേളി, ശംഖ് മുഖം ,കോവളം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വര്‍ക്കലയിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ പാതയിലൂടെയാണ് .
രാവിലെയും വൈകിട്ടുമായി കോളജുകളിലേക്കും സ്‌ക്കൂളുകളിലേക്കും പോകുന്ന സ്‌ക്കൂള്‍ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസുകളും നിരവധിയാണ്. ചിറയിന്‍കീഴ് ആറ്റിങ്ങള്‍ അഞ്ച് തെങ്ങ് പ്രദേശങ്ങളില്‍ നിന്നും ദിവസവും നൂറ് കണക്കിന് യാത്രക്കാരാണ് പെരുമാതുറ എത്തി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്.
ഇതിനിടയിലാണ് പാരലല്‍ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ അവരുടെ ലാഭത്തിന് വേണ്ടി നൂറ് കണക്കിന് യാത്രക്കാരേയും വിദ്യാര്‍ത്ഥികളേയും ബുദ്ധിമുട്ടിക്കുന്നത്. ഇത് കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും സമയത്ത് സ്‌കൂളിലോ കോളജിലോ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെ ചൊല്ലി പെരുമാതുറ ജങ്ഷനില്‍ ദിവസവും നാട്ടുകാരും പാരലല്‍ സര്‍വിസ് കാരും തമ്മില്‍ വാക്കേറ്റം നടക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."