HOME
DETAILS

വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി; പിടികൂടിയത് 88 ലക്ഷം രൂപയുടെ കള്ളക്കടത്ത്

  
backup
January 30 2019 | 06:01 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6

നെടുമ്പാശ്ശേരി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നു പിടിയിലായത് 88 ലക്ഷം രൂപയുടെ കള്ളക്കടത്ത്. ഈ മാസം 22 മുതല്‍ 27 വരെ നടത്തിയ പരിശോധനകളിലാണ് വ്യാപകമായ അനധികൃത ഇടപാടുകള്‍ പിടികൂടിയത്. മയക്കുമരുന്ന് മുതല്‍ സ്വര്‍ണം വരെ പിടികൂടിയവയില്‍ ഉള്‍പ്പെടും. അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 45.30 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 36.12 ലക്ഷം രൂപയുടെ സ്വര്‍ണം, ആറുലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് എന്നിവയാണ് പിടിയിലായത്.
ഈ മാസം 22ന് ദുബൈയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ അബ്ദുള്‍ അജാസ് എന്ന യാത്രക്കാരനില്‍ നിന്നും 379 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാംപിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.10,16,783 രൂപ വില വരും. 26 ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രയാകാനെത്തിയ മുബഷിര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 1.62 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ് മയക്കുമരുന്ന് പിടികൂടി. ഇതിന് അഭ്യന്തര വിപണിയില്‍ ആറുലക്ഷം രൂപയോളം വിലവരും. എന്നാല്‍ ഇത്രയും ഹാഷിഷ് വിദേശത്ത് എത്തുന്നതോടെ ഒന്നര കോടിയോളം രൂപയാണ് വിലമതിക്കുന്നത്.  ബാഗേജില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താല്‍ ശ്രമം നടത്തിയത്. ഈ മാസം 27ന് നടത്തിയ പരിശോധനകളില്‍ 5 നിയമ വിരുദ്ധ കടത്തുകളാണ് പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നും എത്തിയ പുതിയപാലം ജസീല്‍ എന്ന യാത്രക്കാരന്‍ പേനയുടെ റീഫില്ലിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 233 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഇതിന് 6,98,851 രൂപ വില വരും.  ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഷിന്റോ മഞ്ഞളി എന്നയാള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 541.5 ഗ്രാം തൂക്കം മൂന്നു സ്വര്‍ണമാലകള്‍ പിടികൂടി. ഇതിനു 16,24,153 രൂപ വില വരും. അന്നേദിവസം സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 2,71,442 ലക്ഷം രൂപ വിലവരുന്ന 90.50 ഗ്രാം സ്വര്‍ണവും പിടികൂടി. 27ന് ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ അന്‍ഫല്‍ അബ്ദുല്ലയില്‍ നിന്നും 26.34 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടി.
ബാഗേജില്‍ ഒളിപ്പിച്ചാണ് കറന്‍സി കടത്താന്‍ ശ്രമിച്ചത്. അന്നേ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയിലേക്ക് പോകാനെത്തിയ ജോസഫ് എബ്രഹാം എന്ന യാത്രക്കാരനില്‍ നിന്നും 19 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാള്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  13 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  41 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago