HOME
DETAILS

സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികളില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന്

  
backup
March 07 2017 | 19:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0

പാലക്കാട്: സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ പദ്ധതിയുടെ പേര് , അടങ്കല്‍ തുക, എഞ്ചിനീയറുടെയും കോണ്‍ട്രാക്ടറുടയെും പേര് എന്നിവ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന് ജില്ലാ വിജിലന്‍സ് സമിതി യോഗം ആവശ്യപ്പെട്ടു. എ.ഡി.എം. എസ്. വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ സ്ഥാപനം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ എത്രയും പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ജില്ലയില്‍ വിവിധയിടങ്ങളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് വയല്‍ നികത്തുന്നു എന്ന പരാതിയില്‍ സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അമ്പേഷണം നടത്തി വില്ലേജ് ഓഫീസര്‍മാരോട് നടപടി സ്വീകരിക്കാന്‍ നര്‍ദേശം നല്‍കിയിട്ടുണ്ട്.
മുതലമട ഗ്രാമ പഞ്ചായത്തില്‍ സ്വകാര്യ കമ്പനി ജല ചൂഷണം നടത്തുന്നുവെന്ന പരാതിയില്‍ ഭൂജല വകുപ്പിനോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും യോഗം ആവശ്യപ്പെട്ടു.
അട്ടപ്പാടി-ആനക്കട്ടി റോഡ് നവീകരണത്തിലുണ്ടായ തടസ്സത്തിന് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ 24 മണിക്കൂറിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട മെഡിക്കല്‍ സ്റ്റോറുകള്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളുടെയും വിവരാവകാശത്തിന് മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങള്‍ അടങ്ങുന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും അപേക്ഷകള്‍ക്ക് കൃത്യമായ രശീത് നല്‍കണമെന്നും രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ത്രൈമാസ യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി. റെജില്‍, നളിനി, വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  14 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  23 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  28 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago