ഡല്‍ഹി വംശഹത്യ: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മനഃശാസ്ത്ര വിദഗ്ധരുടെ സേവനം
ന്യൂഡല്‍ഹി: വംശഹത്യയ്ക്കിരയാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മാനസിക കരുത്ത് നല്‍കാന്‍ മുസ്‌ലിം ലീഗ്. ഓള്‍ ഇന്ത്യാ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് മനഃശാസ്ത്ര വിദഗ്ധരുടെ സേവനങ്ങള്‍ വംശഹത്യാബാധിത പ്രദേശങ്ങളില്‍ ലഭ്യമാക്കുന്നത്. ഡല്‍ഹിയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളിലെ മനഃശാസ്ത്ര അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൗണ്‍സലിങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വിവിധ തലമുറകളില്‍ വംശഹത്യ സൃഷ്ടിച്ച മാനസിക സംഘര്‍ഷത്തിന്റെ ആഴം മനസ്സിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കും. ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കും. കുട്ടികള്‍ക്ക് വീടുകളില്‍ പോയി കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നല്‍കും. സ്വയംതൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലുപകരണങ്ങളും നല്‍കും.
കേരള ഹൗസില്‍ ചേര്‍ന്ന മാനശ്ശാസ്ത്ര വിദഗ്ധരുടെ സംഗമത്തില്‍ ഓള്‍ ഇന്ത്യാ കെ.എം.സി.സി പ്രസിഡന്റ് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി എ.ഐ ഷംസുദ്ദീന്‍, സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."