HOME
DETAILS
MAL
വ്യാപാരി ക്ഷേമനിധി പെന്ഷന് കുടിശിക വിതരണം ചെയ്തു
backup
March 07 2017 | 20:03 PM
തൊടുപുഴ: വ്യാപാരി ക്ഷേമനിധി പെന്ഷന് കുടിശിക തൊടുപുഴ റസ്റ്റ് ഹൗസ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വിതരണം ചെയ്തു.
33 മാസത്തെ പെന്ഷന് കുടിശികയാണ് വിതരണം ചെയ്തത്. യോഗത്തില്‍ വ്യാപാര ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ഇ.എസ് ബിജു അധ്യക്ഷത വഹിച്ചു. പെന്ഷന് വിതരണോദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ മാരിയില്‍ കൃഷ്ണന് നായര്‍ സ്വാഗതം ആശംസിച്ചു.
പി. വേണു, കെ. ആര്. സജീവ്, എം. എന്‍. ബാബു, വി.എ. ജമാല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.എസ് മിനി കൃതജ്ഞത രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."