HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചു; ജീവനക്കാര്‍ മാസ്‌കുകള്‍ ധരിക്കണമെന്ന് ഗതാഗതമന്ത്രി
backup
March 09 2020 | 07:03 AM
കോഴിക്കോട്: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി സംസ്ഥാന വ്യാപകമായി ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചു. എല്ലാ ജീവനക്കാര്‍ക്കും മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ ജീവനക്കാര്‍ക്കും മാസ്‌ക് നല്‍കും. മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമുണ്ട്. പത്തനംതിട്ട സെക്ടറിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. മറ്റു ജില്ലകളില്‍ ആവശ്യാനുസരണം മാസ്‌ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."