HOME
DETAILS
MAL
വീടിന് തീവയ്പ്പ്: പ്രതിക്ക് തടവ്
backup
June 17 2016 | 23:06 PM
തലശ്ശേരി: പട്ടികജാതിക്കാരനായ യുവാവിന്റെ വീട് തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയെ ഒരു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. തലശ്ശേരിക്ക് സമീപം കുട്ടിമാക്കൂലിലെ നടമ്മല്‍ വീട്ടില്‍ തിലകന് താമസിച്ചുവരുന്ന ഷെഡ് തീവച്ച് നശിപ്പിച്ച കേസിലെ പ്രതി നിട്ടൂര്‍ ഇടത്തിലമ്പലത്തിന് സമീപത്തെ സജീന്ദ്രനെ(42)യാണ് ജഡ്ജ് വി.ജെ അനില്‍കുമാര്‍ ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2008 ഏപ്രില്‍ 10ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."