പ്രഖ്യാപനത്തിലൊതുങ്ങി 'മിനി പഞ്ചായത്ത് ഓഫിസ് '; സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പേരിനുമാത്രം
അരീക്കോട്: കൊട്ടിഘോഷിച്ചു തുടക്കംകുറിച്ച സേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി എം.കെ മുനീറിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും സേവാകേന്ദ്രം തുടങ്ങാനുള്ള നടപടികളാരംഭിച്ചിരുന്നത്. അയല്‍സഭകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കാരണം ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ ഇവ അടച്ചുപൂട്ടിക്കൊണ്ടണ്ടിരിക്കുകയാണ്.
വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തുന്ന കണ്‍വീനറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടണ്ട സേവാ കേന്ദ്രങ്ങള്‍ക്കു മിനി പഞ്ചായത്ത് ഓഫിസെന്ന പരിഗണനയാണ് അന്നത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഗ്രാമപഞ്ചായത്തില്‍നിന്നു ലഭിക്കുന്ന ഫോമുകള്‍ വിതരണം ചെയ്യാനും അപേക്ഷകള്‍ സ്വീകരിക്കാനും സേവാകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദേശങ്ങള്‍ പക്ഷേ, പാലിക്കപ്പെട്ടില്ല.
വാര്‍ഡുതലങ്ങളില്‍ പൊതുസ്ഥാപനങ്ങള്‍ ഉണ്ടെണ്ടങ്കില്‍ അതുപയോഗപ്പെടുത്തിയും അല്ലെങ്കില്‍ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടണ്ടുപയോഗിച്ചു വാടകക്കെട്ടിടത്തില്‍ സൗകര്യമൊരുക്കിയും ജനങ്ങളുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ നിര്‍ദേശം. വൈകിട്ട് മൂന്ന് മുതല്‍ ഏഴു വരെ സേവാ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ വകയിരുത്തിയ തുക പലരും കൈപറ്റുന്നുണ്ടെണ്ടങ്കിലും സേവാകേന്ദ്രങ്ങള്‍ പേരിനുപോലും പ്രവര്‍ത്തിക്കുന്നില്ല. ഇതുവരെ ഒരു സേവാ കേന്ദ്രങ്ങള്‍പോലും തുറക്കാത്ത പഞ്ചായത്തുകളും ജില്ലയിലുണ്ടണ്ട്.
സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടണ്ട അപേക്ഷകളുടെ പേരില്‍ സ്വകാര്യ കേന്ദ്രങ്ങള്‍ വന്‍തുകയാണ് സാധാരണക്കാരില്‍നിന്നു തട്ടിയെടുക്കുന്നത്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയുടെ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്ന കാര്യത്തിലും പൊതുജനങ്ങളെ പിഴയുന്ന അവസ്ഥയാണുണ്ടണ്ടായിരിക്കുന്നത്. അപേക്ഷയൊന്നിനു നൂറു രൂപവരെയാണ് ചില സ്വകാര്യ ഏജന്‍സികള്‍ ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."