വിജയൻ പിള്ള എം.എൽ.എ യുടെ നിര്യാണത്തിൽ അനുശോചിച്ചു
ദമാം: എന്‍.വിജയന്‍ പിള്ളയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. തെരെഞ്ഞെടുത്ത ജനങ്ങളോട് എന്നും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സാമാജികനായിരുന്നുവെന്ന് അനുശോചന സന്ദേശം അനുസ്‌മരിച്ചു. ചവറ മേഖലയുടെ നിയമസഭാംഗമെന്ന നിലയില്‍ ആ മണ്ഡലത്തിന്റെ വികസനത്തിന് വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. പ്രായഭേദമന്യേ ചവറക്കാര്‍ക്ക് എന്‍ വിജയന്‍പിള്ള എന്നാല്‍ വിജയണ്ണനും വിജയന്‍ കൊച്ചേട്ടനുമായിരുന്നു. പഞ്ചായത്ത് അംഗമായി തുടങ്ങിയതാണ് ചവറയില്‍ വിജയന്‍ പിള്ളയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. 1979 മുതല്‍ 2000 വരെ വിജയന്‍ പിള്ള ചവറ പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് 2000 മുതല്‍ 2005 വരെ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. ചവറയുടെ അടിവേരുകളില്‍ നിന്നും തുടങ്ങിയ പ്രവര്‍ത്തനം അദ്ദേഹത്തെ ചവറ എം.എല്‍എ പദവിയില്‍വരെ എത്തിച്ചു. രാഷ്ട്രീയം തുടങ്ങിയത് മുതല്‍ മരിക്കും വരെ ചവറയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം.
അനുശോചനം അർപ്പിയ്ക്കുന്നതോടൊപ്പം, ആ കുടുംബത്തിന്റെയും ഇടതുപക്ഷപ്രവർത്തകരുടെയും, ജനങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."