HOME
DETAILS

കാവനൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് പ്രചാരണം 'അതിവേഗം ബഹുദൂരം'

  
backup
January 31 2019 | 03:01 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-2

അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണ രംഗത്തു സജീവമായെങ്കിലും ഇടത് പ്രചാരണം വേണ്ടത്ര മുന്നേറിയില്ലെന്ന് വിലയിരുത്തല്‍. എല്‍.ഡി.എഫ് പഞ്ചായത്ത് ഭരിച്ച മൂന്നു വര്‍ഷം കാര്യമായ വികസനങ്ങള്‍ നടന്നില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, തുടര്‍ന്നു മൂന്നു മാസം പഞ്ചായത്ത് ഭരണം യു.ഡി.എഫ്, ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് അവകാശപ്പെടുന്നത്.
വിനയായതെങ്കില്‍ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കാന്‍ പഞ്ചായത്തംഗത്വം രാജിവച്ചതാണ് വിമതപക്ഷ സ്ഥാനാര്‍ഥിയായ ഷഹന റിയാസിന് പ്രയാസം സൃഷ്ടിക്കുന്നത്.
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പൊട്ടണംചാലില്‍ ഷാഹിനയുടെയും വിമത സ്ഥാനാര്‍ഥി ഷഹന റിയാസിന്റെയും പ്രചാരണം ചൂടുപിടിക്കാതെ തുടരുമ്പോഴും യു.ഡി.എഫ് സ്ഥാനാര്‍ഥി മുക്കണ്ണന്‍ സഫിയ മൂന്നു തവണ ഗൃഹസന്ദര്‍ശനം ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാവനൂര്‍ ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥയാണ് എല്‍.ഡി.എഫിനെ കാര്യമായി തിരിഞ്ഞുകുത്തുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് ഭരണസമിതി ഫണ്ട് നീക്കിവച്ചിരുന്നെങ്കിലും പ്രവൃത്തി തുടങ്ങാനായത് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ്. എല്‍.ഡി.എഫ് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന കെ. അഹമ്മദ് ഹാജി മുസ്‌ലിം ലീഗില്‍ തിരിച്ചെത്തിയതോടെ അദ്ദേഹം നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണം യു.ഡി.എഫിനാണ് നേടിയെടുക്കാനായത്.
സെപ്റ്റംബര്‍ 12ന് അധികാരമേറ്റ കാഞ്ഞിരപ്പള്ളി റംലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച 22 റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ നേരത്തെ മൂന്നു വര്‍ഷം ഭരണം നടത്തിയ എല്‍.ഡി.എഫിന് തിരിച്ചടിയാകുകയാണ്. പഞ്ചായത്ത് ഫണ്ടും തൊഴിലുറപ്പ് ഫണ്ടും ഉപയോഗിച്ച് വിവിധ വാര്‍ഡുകളിലെ റോഡുകളുടെ പുനരുദ്ധാരണം എല്‍.ഡി.എഫ് ലക്ഷ്യമിട്ടിരുന്നെങ്കിലും നടപ്പായില്ല. സംസ്ഥാന ഭരണം കൈയിലുണ്ടായിട്ടും പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കാവുന്ന പദ്ധതിക്ക് ഒന്നും ചെയ്യാതിരുന്നതും ചര്‍ച്ചയായി.
എന്നാല്‍, പി.കെ ബഷീര്‍ എം.എല്‍.എയുടെ ശ്രമഫലമായി കുടിവെള്ള പദ്ധതിക്കു രണ്ടാംഘട്ട ഫണ്ട് അനുവദിച്ച് പ്രവൃത്തി പുനരാരംഭിക്കാനായത് യു.ഡി.എഫ് പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പായി എളയൂര്‍ കൂട്ടാവ് റോഡിന് രണ്ട് കോടി അനുവദിച്ച് പി.കെ ബഷീര്‍ എം.എല്‍.എയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago