നഗരസഭയിലെ മരംമുറി വിവാദം: അബദ്ധമല്ലെന്ന് റീജണല്‍ ജോയന്റ് ഡയറക്ടര്‍
കുന്നംകുളം: വിവാദമായ കുന്നംകുളം നഗരസഭയിലെ മരം മുറി അബദ്ധമല്ലെന്ന് റീജണല്‍ ജോയന്റ് ഡയറക്ടര്‍. മനപൂര്‍വ്വം മരം മുറിച്ചെടുത്തത് മോഷണം തന്നെ. കുന്നംകുളം നഗരസഭയിലെത്തി ഫയലുകള്‍ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷമാണ് ആര്‍.ജെ.ഡി വിശദീകരണം അറിയിച്ചത്.
അപകടകരമായ പാഴ്മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കാരാര്‍ ഏറ്റെടുത്തയാള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മഹാഗണി മരം മുറിച്ചെടുത്തതോടെയാണ് വിവാദം പൊട്ടിപുറപെട്ടത്. മില്ലില്‍ നിന്നും മരം കണ്ടെത്തുകയും പൊലിസില്‍ പരാതി നല്‍കുകയും സംഭവത്തില്‍ ചെയര്‍പേഴ്‌സന്റെ പ്യൂണിനെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് വിഷയത്തില്‍ അന്വേഷണം ആവശ്യപെട്ട് ആര്‍.ജെ.ഡിക്ക് പരാതി നല്‍കിയത്.
രാവിലെ 11 ഓടെ നഗരസഭയിലെത്തിയ ആര്‍.ജെ.ഡി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫയലുകള്‍ പരിശോധിക്കുകയും സെക്രട്ടറി, ഹെല്‍ത്ത് സൂപ്രണ്ട് ഉള്‍പെടേയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ശേഷം പാര്‍ക്കിലെ മരം മുറിച്ചെടുത്ത സ്ഥലവും, മരവും കണ്ടു. ഇത് അബദ്ധത്തില്‍ മുറിച്ചാതെണെന്നായിരുന്നു വിഷയത്തില്‍ ഭരണ സമിതിയുടെ വിലയിരുത്തല്‍.
തുടര്‍ന്ന് പ്രതിപക്ഷപ്രതിഷേധത്തോടെ അടിയന്തിര കൗണ്‍സില്‍ ചേരുകയും കൗണ്‍സില്‍ കമ്മിറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കുകയായിരുന്നു.
മോഷണ കേസെടുത്ത് പൊലിസ് അന്വേഷണം നടത്തുന്നതിനാല്‍ പൊലിസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറക്കുമെന്നും കുറ്റക്കാര്‍ ആരായിരുന്നാലും നടപടിയുണ്ടാകുമെന്നും ശശികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."