HOME
DETAILS

ഭര്‍ത്താവ് ജയിലില്‍; മലയാളി യുവതിയും അഞ്ചു കുട്ടികളും ദുരിതത്തില്‍

  
backup
March 08 2017 | 02:03 AM

%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af

ജിദ്ദ: കുടുംബനാഥന്റെ ജയില്‍ മോചനവും കാത്ത് മലയാളി കുടുംബം ജിദ്ദയില്‍ ദുരിതത്തില്‍. കേസില്‍ അകപ്പെട്ട് ഒരു വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന മലപ്പുറം സ്വദേശി ബഷീറിന് ഭീമമായ തുക അടച്ചില്ലെങ്കില്‍ ഇനിയും ജയിലില്‍ തുടരേണ്ട അവസ്ഥയാണ്.
ജിദ്ദയില്‍ മത്സ്യ വില്‍പ്പന നടത്തി വരികയായിരുന്നു ബഷീര്‍.

കച്ചവടം നഷ്ടത്തിലായതിനെ തുടര്‍ന്ന് സ്‌പോണ്‍സറുമായി പ്രശ്‌നത്തിലായി. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ബഷീര്‍ അറസ്റ്റിലായി. കച്ചവടത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ട സ്‌പോണ്‍സര്‍ക്ക് നഷ്ടപരിഹാരമായി 84,000 റിയാല്‍ നല്‍കണമെന്നും അതുവരെ തടവുശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കോടതിവിധി.
ഭീമമായ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ ബഷീറിന്റെ ജയില്‍ മോചനം അനന്തമായി നീളുകയാണ്. കോടതിയെയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സ്‌പോണ്‍സറെയും പലതവണ സമീപിച്ചെങ്കിലും ജയില്‍മോചനത്തിനുള്ള വഴി തെളിഞ്ഞിട്ടില്ല.

ഭാര്യയും അഞ്ചുകുട്ടികളും ജിദ്ദയില്‍ ദുരിതം അനുഭവിക്കുകയാണിപ്പോള്‍. അതേസമയം, ബഷീര്‍ വഞ്ചിക്കപ്പെട്ടതാണെന്ന് കുടുംബം പറയുന്നു.
 സന്ദര്‍ശക വിസയില്‍ ജിദ്ദയില്‍ കഴിയുന്ന കുടുംബത്തിന്റെ വിസാ കാലാവധി വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ചു. നിയമപ്രകാരം ഇവരിപ്പോള്‍  അനധികൃത താമസക്കാരാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ പഠനം മുടങ്ങി. ഒരു കുട്ടിക്ക് മാനസിക വൈകല്യമുണ്ട്. താമസ വാടക,ഭക്ഷണം തുടങ്ങിയവ പുറമേ നിന്നുള്ളവരുടെ സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. സുമനസ്സുകളുടെ കരുണയും സഹായവും മുണ്ടായാല്‍ ബഷീറിന്റെ മോചനം പെട്ടെന്ന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago