ബി.ജെ.പി നേതാവ് പ്രതിയായ നരോദ ഗാം കൂട്ടക്കൊലക്കേസ് ജഡ്ജിയെ സ്ഥലംമാറ്റി, നീതി കൈവെള്ളയില്‍
അഹമ്മദാബാദ്: ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ മാറ്റുന്നത് തുടരുന്നു. ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് സഹമന്ത്രിയുമായ മായാ കൊട്‌നാനി മുഖ്യപ്രതിയായ 2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിയെയാണ് അവസാന സമയം സ്ഥലംമാറ്റിയത്. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക എസ്.ഐ.ടി ജഡ്ജി എം.കെ ദവെയെയാണ് വല്‍സദിലെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി ഗുജറാത്ത് ഹൈക്കോടതി സ്ഥലംമാറ്റിയത്. പകരം ഭാവ്‌നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്.കെ ബക്‌സി കേസ് കൈകാര്യം ചെയ്യും.
നരോദ ഗാം കൂട്ടക്കൊലക്കേസിലെ അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ദവെയുടെ സ്ഥലംമാറ്റം. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതാണ്. നേരത്തെ ഡല്‍ഹി വംശഹത്യയില്‍ കുറ്റക്കാരായ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിനെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അര്‍ധരാത്രി ധൃതിപിടിച്ച് സ്ഥലംമാറ്റിയത് വിവാദമായിരുന്നു.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം നിയമിച്ച പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്തിരുന്ന ഒന്‍പതു സുപ്രധാന കേസുകളില്‍ ഒന്നായിരുന്നു നരോദ ഗാം. 2002 ഗുജറാത്ത് വംശഹത്യയോടനുബന്ധിച്ച് ഗോധ്ര തീവണ്ടി തീവയ്പ് നടന്നതിനു ശേഷം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട 11 പേരെ നരോദാ ഗാമില്‍ വച്ച് കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഗുജറാത്ത് മുന്‍ മന്ത്രിയായ കൊട്‌നാനി. 82 പേരാണ് കേസില്‍ വിചാരണ നേരിടുന്നത്.
അതേസമയം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയത്. സീനിയോരിറ്റിയില്‍ ചീഫ് ജസ്റ്റിസിനു തൊട്ടു താഴെയാണെങ്കിലും അവിടെ അദ്ദേഹത്തിന് അപ്രധാന നികുതി കേസുകളാണ് കൈകാര്യം ചെയ്യാന്‍ നല്‍കിയതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."