വിസതട്ടിപ്പ്: യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
കൊട്ടാരക്കര: ഗള്‍ഫിലേക്കു വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന യുവാവിനെ കബളിപ്പിക്കലിനിരയായവര്‍ പിടികൂടി പൊലിസിന് കൈമാറി. കോട്ടത്തല മൂഴിക്കോട് രമ്യാഭവനില്‍ രഞ്ജു രവീന്ദ്രനെയാണ് കഴിഞ്ഞദിവസം വൈകിട്ട് അമ്പലംകുന്ന് നെട്ടയത്ത് മറ്റൊരാളിനെ കബിളിപ്പിക്കാനെത്തിയപ്പോള്‍ പിടികൂടി പൂയപ്പള്ളി പൊലിസിനു കൈമാറിയത്.
ഇയാളെ പിടികൂടിയതറിഞ്ഞ് കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.കൊട്ടാരക്കരയിലെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കോട്ടാത്തല സ്വദേശിയാണെങ്കിലും രണ്ടു വര്‍ഷമായി ഇവിടെയല്ല താമസം. ഇയാളുടെ സഹോദരി കുവൈറ്റില്‍ നഴ്‌സാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിസ തട്ടിപ്പ് നടത്തി വന്നിരുന്നത്.
കുവൈറ്റിലെ ആശുപത്രയിലെ വിവിധ ജോലികള്‍ക്കാണ് ഇയാള്‍ വിസ നല്‍കാമെന്ന് പറഞ്ഞിരുന്നത്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനവും ഉണ്ടായിരുന്നു. വിസക്ക് 50,000 രുപയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന് 12,000 രുപയുമാണ് പറഞ്ഞുറപ്പിക്കുന്നത്. മറ്റ് ചിലവുകള്‍ക്കായി വേറെ പണം നല്‍കണം. ഇത്തരത്തില്‍ 10,000 രുപ മുതല്‍ 40,000 രൂപ വരെ പലരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പണം കൈയിലാക്കികഴിഞ്ഞാല്‍ ഫോണിലോ നേരിട്ടോ ഇയാളെ ബന്ധപ്പെടാന്‍ കഴിയില്ല.
ഗള്‍ഫ് മോഹവുമായി പണം നല്‍കിയ നെട്ടയം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ മെഡിക്കല്‍ പരിശോധനയില്‍ വീണ്ടും പണത്തിനായി എത്തിയപ്പോഴായിരുന്നു ഇയാളെ വീട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ചടയമംഗലം, അമ്പലംകുന്ന്, മഞ്ഞപ്പാറ, കോട്ടാത്തല, ആയൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പലരും ഇന്നലെ രാവിലെ കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൂയപ്പള്ളി പൊലിസാണ് ഇയാളെ പിടികൂടിയതെങ്കിലും അവിടെ ഇയാള്‍ക്കെതിരായ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊട്ടാരക്കര സ്റ്റേഷനില്‍ പരാതികള്‍ വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പൂയപ്പള്ളിയില്‍ നീരീക്ഷണത്തിലുള്ള ഇയാളെ കൊട്ടാരക്കര പൊലിസിന് കൈമാറും. അതിനുശേഷമേ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരികയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."