58 വര്‍ഷമായി പാനീയങ്ങള്‍ കുടിക്കാതെ ഒരാള്‍; അവിശ്വസനീയം ഈ ജീവിതം
റിയാദ്: ഒരു ദിവസം രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറഞ്ഞാല്‍ പല രീതിയിലുള്ള അസുഖങ്ങളും വരുമെന്നും പിന്നീടത് മറ്റു പല ഗുരുതര രോഗങ്ങളിലേക്കും നയിക്കുമെന്നാണ് ജീവ ശാസ്ത്രം പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് മാത്രമല്ല ജന്തു ജീവജാലങ്ങള്‍ക്ക് വരെ ശുദ്ധ ജലം നിര്‍ബന്ധമാണ് . എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഏവരേയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് ഈജിപ്തില്‍ നിന്നും പുറത്തു വരുന്നത്. ഒന്നും രണ്ടും ദിവസമോ മാസങ്ങളോ അല്ല. 58 വര്‍ഷമായി വെള്ളം കുടിക്കാതെ ജീവിക്കുന്ന വൃദ്ധന്റെ ജീവിതമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍, ഇത്രയും കാലത്തിനിടക്ക് ഡോക്ടറെ കാണേണ്ട ആവശ്യവും ഇദ്ദേഹത്തിനുണ്ടായില്ല എന്നത് മറ്റൊരു കൗതുകവും.
ഈജിപ്തിലെ വടക്കു ഭാഗത്തെ കഫിര്‍ ഇല്‍ ശൈക് ഗവര്‍ണറേറ്റിലെ മേയര്‍ കൂടിയായ 76 കാരനായ അലി ജി നെയ്ഷ് എന്ന വൃദ്ധനാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. 58 വര്‍ഷമായി വെള്ളം, ചായ, ജ്യൂസ്, കോഫി തുടങ്ങിയുള്ള ഒരു തരത്തിലുള്ള പാനീയങ്ങളും ഇദ്ദേഹവും കുടിച്ചിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല, ഇതോടനുബന്ധിച്ചു ഡോക്ടറെ കാണേണ്ട അവസ്ഥയും ഇത് വരെ വന്നിട്ടില്ലത്രെ. ഉരുളക്കിഴങ്, ചീര തുടങ്ങി ജലാംശം കൂടുതലുള്ള പച്ചക്കറികളും കഴിച്ചിട്ടില്ലത്രെ.
ഇദ്ദേഹത്തിന്റെ കഥ പ്രമുഖ അറബ് ചാനലാണ് പുറത്തു കൊണ്ട് വന്നിരിക്കുന്നത്. തന്റെ വിവാഹം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം 1959 ല്‍ കൂടുതല്‍ വെള്ളം കുടിച്ച ഒരു ദിവസം ശക്തമായ വയറു വേദന ഉണ്ടാകുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍, കുറച്ചു സമയത്തേക്ക് വെള്ളം കുടിക്കരുതെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. പക്ഷെ ദാഹിച്ചപ്പോള്‍ വീണ്ടും വെള്ളം കുടിക്കേണ്ടി വരികയും വയറു വേദന വീണ്ടും ശക്തമാകുകയും ചെയ്തു. പലതരം ജ്യൂസുകളും പാനീയങ്ങളും മാറി മാറി നോക്കിയെങ്കിലും വയറു വേദന മാറിയില്ല. എന്നാല്‍, ചുവന്ന കരിമ്പിന്‍ ജ്യൂസ് മാത്രമാണ് ഇദ്ദേഹത്തിന് താല്‍കാലിക തുണയായത്. തന്റെ ജീവിതം ഇത് വരെ സാധാരണ ജീവിതം തന്നെയാണെന്നും വെള്ളം കുടിക്കാത്തതിനാല്‍ കിഡ്‌നിക്കോ മറ്റോ അസുഖങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."