കൊവിഡ്: ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചു
റോം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ആരാധകര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി കായിക മേഖലയിലെ എല്ലാ മത്സരങ്ങളും പരിപാടികളും ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും കായിക സംഘടനകളും തീരുമാനിച്ചു.
ഇതോടെ ഫുട്‌ബോള്‍, ഒളിംപിക്‌സ് യോഗ്യത, പരിശീലന മത്സരങ്ങളെല്ലാം അനിശ്ചതമായി നീളും. നേരത്തെതന്നെ ഫുട്‌ബോള്‍ രംഗത്ത് നിയന്ത്രണങ്ങള്‍ കൊ@ണ്ടുവന്നിരുന്നു. കൊറോണ വ്യാപകമായ പ്രദേശങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടത്തിയിരുന്നത്. എന്നാല്‍, കായിക മത്സരങ്ങളില്‍ ഇനിമുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തേണ്ട@തില്ലെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി യുസെപ്പെ കോന്റെ അറിയിക്കുന്നത്. ഇറ്റലിയില്‍ ഏതാ@ണ്ട് 9000 ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടിള്ളത്. 450 ല്‍ അധികം മരണങ്ങളും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കായിക മത്സരങ്ങള്‍ക്ക് വിലക്ക് വന്നതോടെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളും അവതാളത്തിലായി. ചാംപ്യന്‍സ്‌ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം ഇറ്റലിയിലാണ് നടക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ലിയോണും യുവന്റസും തമ്മിലുള്ള മത്സരമാണ് ഇറ്റലിയില്‍ നടക്കേണ്ടത്. ഈ മത്സരം ഇറ്റലിക്ക് പുറത്ത് വെച്ച് നടത്താനും പദ്ധതിയുണ്ട്. രണ്ട@ാം ലോക മഹായുദ്ധ കാലത്തുപോലും സീരി എ മത്സരങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനേക്കാള്‍ കടുത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നു. ഒളിമ്പിക്‌സ്, യൂറോ കപ്പ് തുടങ്ങി വമ്പന്‍ കായിക മത്സരങ്ങള്‍ നടക്കാനിരിക്കെ കൊറോണ നിയന്ത്രണമില്ലാതെ പടരുന്നത് ആശങ്കയുണ്ട@ാക്കുന്നതാണ്. ഒളിമ്പിക്‌സിന് വേദിയാകുന്ന ജപ്പാനിലും കൊറോണ വ്യാപകമാകുന്നു@ണ്ട്. അതുകൊ@ണ്ടുതന്നെ ലോക കായിക മാമാങ്കം നിശ്ചിയിച്ച സമയത്തു തന്നെ നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഒളിംപിക്‌സുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാരുടെ പരിശീലന പരിപാടി, ദീപശിഖാ പ്രയാണം എന്നിവ നേരത്തെ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."