ചില്ലറ വ്യാപാര മേഖലയിലെ സ്വദേശിവല്‍ക്കരണം വെല്ലുവിളിയെന്ന് വിദഗ്ധര്‍
ജിദ്ദ: ചില്ലറ വ്യാപാര മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന്റെ പദ്ധതി വെല്ലുവിളിയെന്ന് വിദഗ്ധര്‍. 17 ലക്ഷം തൊഴിലവസരങ്ങളുള്ള മേഖലയിലെ കുറഞ്ഞ വേതനവും സുദീര്‍ഘമായ തൊഴില്‍ സമയവും പരിശീലനത്തിന്റെയും പരിചയസമ്പത്തിന്റെയും അഭാവവും സ്വദേശിവല്‍ക്കരണത്തിന് കനത്ത തിരിച്ചടിയാകും. ചില്ലറ വ്യാപാര മേഖലയില്‍ മൂന്നുലക്ഷം സഊദികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും കാഷ്യര്‍മാരും സൂപ്പര്‍വൈസര്‍മാരുമാണ്. ബേക്കറികള്‍, പലഹാര കടകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനും മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളില്‍ ശോഭിക്കുന്നതിനും പരിചയസമ്പത്ത് അനിവാര്യമാണ്.
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള നീക്കം പ്രഖ്യാപിക്കുന്നതിന് ഏറെ വൈകിയതായി സഊദി ഇക്കണോമിക് സൊസൈറ്റി അംഗം ഡോ. ഉസാം ഖലീഫ പറഞ്ഞു. ചില്ലറ വ്യാപാര മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് മുന്‍പായി മേഖലയിലെ വ്യത്യസ്ത തൊഴിലുകളില്‍ സഊദികള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."