സമൂഹ മാധ്യമങ്ങള്‍ വഴി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി റിമാന്‍ഡില്‍
കരുനാഗപ്പള്ളി: സമൂഹ മാധ്യമങ്ങള്‍ വഴി നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത കേസില്‍ പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ തൃക്കുന്നപ്പുഴ വാര്‍ഡില്‍ പുല്ലുവിളയില്‍ വീട്ടില്‍ മോനിഷിനെ(32)യാണ് കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും നിരവധി തട്ടിപ്പുകളാണ് പുറത്തായത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷം 18 ലക്ഷം രൂപ തട്ടിയിടുത്തതിന് ശേഷം മുങ്ങി നടക്കുകയായിരുന്നു. യുവതി പിന്നീട് നിരവധി തവണ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ശൂരനാട് പൊലിസ് സ്റ്റേഷനില്‍ നിരവധി കേസില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."