പ്ലൈവുഡ് കയറ്റിവന്ന മിനിലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരുക്ക്
അങ്കമാലി: എം.സി റോഡില്‍ അങ്കമാലിയ്ക്ക് സമീപം നായത്തോട് കവലയില്‍ പ്ലൈവുഡ് കയറ്റിവന്ന മിനിലോറി അപകടത്തില്‍പ്പെട്ടു . മീഡിയനില്‍ കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോട്ടയം കുറവിലങ്ങാട് തൈപറമ്പില്‍ തങ്കച്ചന്‍ (53) നാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് എം.സി റോഡില്‍ എയര്‍പോര്‍ട്ട് റോഡ് കവലയായ നായത്തോട് കവലയില്‍ അപകടം നടന്നത്. പുലര്‍ച്ചെ അപകടം നടന്നതു മൂലമാണ് വന്‍ ദുരന്തം ഒഴിവായത് .
കോട്ടയത്തുനിന്നും കോഴിക്കോടേക്ക് നിറയെ പ്ലൈവുഡ് ഷീറ്റുമായി പോകുകയായിരുന്ന മിനിലോറി മീഡിയ നിലിടിച്ച് കയറിയ ശേഷം റോഡിനു കുറുകെ മറിയുകയായിരുന്നു. ലോറിയുടെ പ്ലാറ്റ്‌ഫോമിന് വശങ്ങളിലെ വാതിലുകള്‍ ഇല്ലാതിരുന്നതിനാല്‍ പ്ലൈവുഡ് മുഴുവനും റോഡില്‍ ചിതറി വീണു. അപകടം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അങ്കമാലി ഫയര്‍ഫോഴ്‌സും പൊലിസുമെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റി. തൃശൂര്‍ ഭാഗത്ത് നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് മാത്രം ദിനംപ്രതി നൂറിലധികം വാഹനങ്ങള്‍ യാത്ര ചെയ്യുന്ന എം.സി റോഡിന്റെ ആരംഭ സ്ഥലമായ ഇവിടെ നൂറിലധികം വാഹനങ്ങള്‍ ഈ മീഡിയനില്‍ കയറി അപകടത്തില്‍ പെട്ടിട്ടുണ്ട്. അശാസ്ത്രീയ രീതിയില്‍ ഇവിടത്തെ മീഡിയന്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ടാണ് വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ കാരണമായിട്ടുള്ളതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവിടത്തെ വളവിനോട് ചേര്‍ന്നാണ് മീഡിയന്‍ ആരംഭിക്കുന്നത്. വളരെ വീതി കുട്ടിയ റോഡിന്റെ വീതി കുറവ് ആരംഭിക്കുന്നിടത്താണ് മീഡിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ഈ പ്രദേശത്ത് മീഡിയന്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന യാതൊരു വിധ സൂചന ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ലന്നു മാത്രമല്ല റോഡില്‍ വെളിച്ചമില്ലതാനും. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മീഡിയന്റെ നീളം കുറച്ചെങ്കിലും അപകടങ്ങള്‍ യാതൊരു മാനദണ്ഡങ്ങളില്ലാതെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."