HOME
DETAILS

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സുവര്‍ണ ജൂബിലി നിറവില്‍

  
backup
January 31 2019 | 06:01 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af

നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 21 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നെടുങ്കണ്ടം ഫെസ്റ്റ് സംഘടിപ്പിക്കും.
ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, പുഷ്പമേള, കാര്‍ഷിക മേള, അമ്യൂസ്‌മെന്റ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്. ആദ്യ ദിനത്തില്‍ സാംസ്‌കാരിക സമ്മേളനവും വിളംബര റാലിയും നടക്കും. സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാര്‍ത്ഥം പ്രത്യേക തപാല്‍ സ്റ്റാമ്പ് തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ പുറത്തിറക്കും, പഞ്ചായത്തിന്റെ ചരിത്രം, സാംസ്‌കാരികം, വിനോദ സഞ്ചാര സാധ്യതകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സുവനീറും പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
1968 ല്‍ 5 വാര്‍ഡുകളുമായി രൂപം കൊണ്ട നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇന്ന് 22 വാര്‍ഡുകളുമായി വികസന പാതയിലാണ്. 50 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളുടെ പൂര്‍ത്തികരണത്തിനും പുതിയ പദ്ധതികളുടെ തുടക്കത്തിനുമാണ് മുന്‍ഗണന നല്കിയിരിക്കുന്നത്.  മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, മാലിന്യ പ്ലാന്റ്ില്‍ നിന്ന് വൈദ്യുതി, സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്ത്, പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക്, മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, ഇടുക്കി എന്നീ വിനോദ സഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന ഇടത്താവളമാക്കി നെടുങ്കണ്ടത്തെ മാറ്റുക തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് ഈ വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
ജില്ലയ്ക്ക് അനുവദിച്ച കെ.പി തോമസ്മാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി 1.75 കോടി രൂപയ്ക്ക് പച്ചടിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി. ഇതിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണ്. പഞ്ചായത്ത് സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് ആക്കുവാന്‍ ഒന്‍പത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒരു കാലത്ത് കായിക ലോകത്ത് പേരുകേട്ട ഇടുക്കി ജില്ല പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ സൂചനകളാണിത്. പഞ്ചായത്തിനെ സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ജലനിധി വിഹിതമായി 77 ലക്ഷം രൂപയും മാറ്റിവച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  a month ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  a month ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  a month ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  a month ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  a month ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  a month ago
No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  a month ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  a month ago