HOME
DETAILS

'യുദ്ധം തുടര്‍ന്നാല്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, അവരത് അവസാനിപ്പിച്ചു' ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ് 

  
Web Desk
February 20, 2026 | 8:27 AM

Donald Trump claims he ended IndiaPakistan tensions with tariff threat

വാഷിങ്ടണ്‍ ഡിസി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ശമിപ്പിക്കാന്‍ സഹായിച്ചത് ഇരു രാജ്യങ്ങള്‍ക്കും കനത്ത വ്യാപാര പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്. 11 'വളരെ വിലകൂടിയ' യുദ്ധവിമാനങ്ങള്‍ സംഘര്‍ഷത്തിനിടയില്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നും ഇത്തവണ ട്രംപ് അവകാശപ്പെടുന്നു. 

 200 ശതമാനം തീരുവ ചുമത്തുമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും താന്‍ പറഞ്ഞു. ഉടന്‍ ഇരുവരും യുദ്ധം നിര്‍ത്തി- ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ ട്രംപ് പറഞ്ഞു. 

'നിങ്ങള്‍ (ഇന്ത്യയും പാകിസ്ഥാനും) യുദ്ധം ചെയ്താല്‍,  ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ചുമത്തുമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ രണ്ടുപേരും യുദ്ധം ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പണത്തിന്റെ കാര്യം വന്നതോടെ, അതും വെറും പണമല്ല. ധാരാളം പണം നഷ്ടപ്പെടും എന്നായപ്പോള്‍ അവര്‍ പറഞ്ഞു, 'ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല' യു.എസ് പ്രസിഡന്റ് പറഞ്ഞു.എന്നാല്‍ ഈ തീരുമാനത്തിലേക്ക് എത്തുമ്പോഴേക്കും 11 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന പുതിയ വാദവും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് വീണ്ടും താന്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് വാദവുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. 

കടുത്ത വ്യോമപോരാട്ടമാണ് നടന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 11 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നു. വിലയേറിയ വിമാനങ്ങള്‍ വീണെന്നാണ് ട്രംപ് പറഞ്ഞത്.

ആ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നു. വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തപ്പെട്ടു. 11 ജെറ്റുകള്‍ വെടിവച്ചു വീഴ്ത്തി. വളരെ വിലകൂടിയ ജെറ്റുകള്‍. ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചു, എനിക്ക് അവരെ കുറച്ചൊക്കെ അറിയാം. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാം. ഞാന്‍ അവരെ വിളിച്ച് പറഞ്ഞു, കേട്ടോ, നിങ്ങള്‍ രണ്ടുപേരും ഇത് പരിഹരിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കില്ല. ഉടന്‍ ഒരു ധാരണയിലെത്തി. എല്ലാം പെട്ടെന്നായിരുന്നു' -ട്രംപ് പറഞ്ഞു. രണ്ടരക്കോടി ജീവനുകള്‍ താന്‍ രക്ഷിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

'ഇന്ത്യയുമായുള്ള യുദ്ധം നിര്‍ത്തിയപ്പോള്‍ പ്രസിഡന്റ് ട്രംപ് 25 ദശലക്ഷം ജീവന്‍ രക്ഷിച്ചുവെന്ന് അദ്ദേഹം (പാകിസ്ഥാന്‍ പ്രധാനമന്ത്രി)  ചീഫ് ഓഫ് സ്റ്റാഫിന് മുന്നില്‍ പറഞ്ഞു' ട്രംപ് ആവര്‍ത്തിച്ച

2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് കനത്ത മറുപടി നല്‍കിയിരുന്നു ഇന്ത്യ.  പാകിസ്ഥാനിലെ വിവിധ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടി.   ആക്രമണം പാകിസ്ഥാന് കനത്ത നാശമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മെയ് 10നാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ ഇതില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ഇന്ത്യ തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. ഇരുസൈന്യത്തിന്റെയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ ചര്‍ച്ച ചെയ്താണ് വെടിനിര്‍ത്തലിലെത്തിയത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിയുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. 

donald trump reiterates claim that he stopped india pakistan conflict by threatening 200 percent tariffs if hostilities continued. statement sparks fresh political debate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  5 days ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  5 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  5 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  5 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  5 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  5 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  5 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  5 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  5 days ago