സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ഉസ്മാന്‍ ക്യാപ്റ്റന്‍
കൊച്ചി: 71ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. 12 മുതല്‍ 26വരെ ഗോവയിലാണ് മത്സരം. എസ്.ബി.ടിയുടെ കുപ്പായമണിയുന്ന മലപ്പുറത്തിന്റെ പി.ഉസ്മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. 15ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം റെയില്‍വേസിനെ നേരിടും .നിഷോന്‍ സേവ്യര്‍, ആണ് പ്രധാന പുതുമുഖം. യോഗ്യതാറൗണ്ടില്‍ നിന്നുള്ള ടീമില്‍ നിന്നും നാല് മാറ്റങ്ങളുണ്ട്. നിഷോന്‍ സേവ്യറിനു പുറമെ മുഹമ്മദ് പാറേക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, അസ്ഹറുദ്ദീന്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് അവസാന റൗണ്ടില്‍ ഇടംപിടിച്ച കളിക്കാര്‍.
ഇവരെല്ലാം തന്നെ അണ്ടര്‍ 19 കളിക്കാരാണ്. ഷിബിന്‍ലാല്‍, ഫിറോസ്, അനന്തമുരളി, ബിറ്റോ ബെന്നി , ഹാരിസ് എന്നിവരെയാണ് ഒഴിവാക്കിയത്. മുഖ്യപരിശീലകന്‍ വി.പി ഷാജിയും സഹപരിശീലകന്‍ മില്‍ട്ടണ്‍ ആന്റണിയുമാണ്. ഇന്നലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അവസാന റൗണ്ടിലേക്കുള്ള ടീമിന്റെ സെലക്ഷന്‍. ചാംപ്യന്‍ഷിപ്പില്‍ ഇറങ്ങുന്നതിനു മുന്‍പ് കേരള ടീം ഗോവയില്‍ രണ്ട് പരിശീലന മത്സരങ്ങളില്‍ കളിക്കും. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ 17നു പഞ്ചാബിനെയും 19നു മുന്‍ ചാംപ്യന്മാരായ മിസോറമിനെയും 21നു നിലവിലെ റണ്ണറപ്പായ മഹാരാഷ്ടയേയും നേരിടും.
ടീം: ബി.മിഥുന്‍ (കണ്ണര്‍, എസ്.ബി.ടി), എം.അജ്മല്‍ (പാലക്കാട്, കെ.എസ്ഇ.ബി), എസ്.മെല്‍ബിന്‍ (തിരുവനന്തപുരം, കേരള പൊലീസ്)., എം.നജീബ് (കാസര്‍ഗോഡ്്. വാസ്‌കോ ഗോവ),എസ്.ലിജോ (തിരുവനന്തപുരം, എസ്.ബി.ടി), രാഹുല്‍ വി.രാജ് (തൃശൂര്‍, എസ്.ബി.ടി),കെ.നൗഷാദ്
(കോഴിക്കോട്, ബസേലിയസ് കോളേജ് ), വി.ജി.ശ്രീരാഗ് ( പാലക്കാട്, എഫ്.സി.കേരള), നിഷോന്‍ സേവ്യര്‍ ( തിരുവന്തപുരം , കെ.എസ്.ഇ.ബി), എസ്.ശീഷന്‍ ( തിരുവന്തപുരം , എസ്.ബി.ടി), മുഹമ്മദ് പാറക്കോട്ടില്‍ ), ജിഷ്ണു ബാലകൃഷ്ണന്‍ (മലപ്പുറം, വാസ്‌കോഡ ഗാമ), അസ്ഹറുദ്ദിന്‍ (മലപ്പുറം, കെ.എസ്.ഇ.ബി), ജിജോ ജോസഫ് ( തിരുവനന്തപുരം ,എസ്.ബി.ടി), ജിപ്‌സണ്‍ ജസ്റ്റിന്‍ ( തിരുവനന്തപുരം, ഏജീസ്), ഷെറിന്‍ സാം ( എറണാകുളം, ഏജീസ്), ജോബി ജസ്റ്റിന്‍ (തിരുവന്തപുറം,കെ.എസ്.ഇ.ബി)എല്‍ദോസ് ജോര്‍ജ് (എറണാകുളം, എസ്.ബി.ടി), സഹല്‍ അബ്ദുള്‍ സമദ് (ക്ണ്ണൂര്‍, എസ്.എന്‍ കോളേജ്) .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."