ജില്ലാ പഞ്ചായത്ത് യോഗം: പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടെന്ന്; പ്രതിപക്ഷം ഇറങ്ങിപ്പോയി
കാക്കനാട്: വികസന പദ്ധതികളുടെ നിര്‍വഹണത്തില്‍ ക്രമക്കേട് ആരോപിച്ചു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രസിഡന്റ് ആശാ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലുവ ജെറിയാട്രിക് സെന്റര്‍ നിര്‍മാണോദ്ഘാടനമാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്. പദ്ധതിയുടെ വിശദാംശങ്ങളും ഉദ്ഘാടന വിവരങ്ങളും അംഗങ്ങള്‍ അറിഞ്ഞില്ലെന്നായിരുന്നു പരാതി. വിദേശ ജോലിക്കു പട്ടികജാതി വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ടെന്നു അവര്‍ ആരോപിച്ചു. റിഫൈനറിയില്‍ നിന്നു ലഭിച്ച 50 ലക്ഷം രൂപ ചെലവഴിച്ചതും സുതാര്യമായല്ലെന്നും ആക്ഷേപമുന്നയിച്ചു.
ആരോപണങ്ങള്‍ക്കെതിരെ ഭരണപക്ഷം തിരിച്ചടിച്ചതോടെ ബഹളം രൂക്ഷമായി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.ജെറിയാട്രിക് സെന്റര്‍ വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും പട്ടികജാതി വകുപ്പ് പത്ര പരസ്യം നല്‍കിയാണ് വിദേശത്തു പോകാനുള്ള കുട്ടികളെ കണ്ടെത്തിയതെന്നും റിഫൈനറിയില്‍ നിന്നു 50 ലക്ഷം രൂപ ലഭിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബ്, സി.കെ.അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്, സരള മോഹന്‍ കെ.എന്‍.സുഗതന്‍, ജോര്‍ജ് ഇടപ്പരത്തി, പി.എസ്.ഷൈല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കവാടത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ധര്‍ണയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."