വായനാദിന വാരാചരണം: ജില്ലാതല ഉദ്ഘാടനം നാളെ അമ്പലപ്പുഴയില്‍
ആലപ്പുഴ: പി.എന്‍ പണിക്കരുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനദിനാഘോഷവും വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും അമ്പലപ്പുഴ പി.എന്‍ പണിക്കര്‍ സ്മാരക എല്‍.പി സ്‌കൂളില്‍ നാളെ രാവിലെ 10നു പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായിരിക്കും.
കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗുരുശ്രേഷ്ഠരെ ആദരിക്കലും പ്രഭാഷണവും എം.എല്‍.എ.മാരായ എ.എം. ആരിഫ്, തോമസ് ചാണ്ടി, ആര്‍. രാജേഷ്, യു. പ്രതിഭാ ഹരി, കെ.കെ. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ നിര്‍വഹിക്കും. വായനദിന പ്രതിജ്ഞ കലക്ടര്‍ ആര്‍ ഗിരിജ ചൊല്ലിക്കൊടുക്കും.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തും. ജില്ലാതല വായനവാരാചരണകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."