HOME
DETAILS

കൊക്കകോള- പെപ്‌സി വില്‍പന നിര്‍ത്തിവയ്ക്കുന്നു

  
backup
March 08, 2017 | 7:15 PM

%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8b%e0%b4%b3-%e0%b4%aa%e0%b5%86%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa

കോഴിക്കോട്:ബഹുരാഷ്ട്ര ശീതളപാനീയങ്ങളായ കൊക്കകോള- പെപ്‌സി ഉല്‍പന്നങ്ങളുടെ വില്‍പന സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികള്‍ ഒരുങ്ങുന്നു. ബഹുരാഷ്ട്രാ ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വര്‍ധിച്ച ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കണ്ട് ഇക്കാര്യം ധരിപ്പിക്കും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ വലിയ തോതിലുള്ള ജലചൂഷണമാണ് നടത്തുന്നത്. ഇതാണ് സംസ്ഥാനത്ത് വരള്‍ച്ചകൂടാന്‍ കാരണം. ശരിയായ മാലിന്യ സംസ്‌കരണത്തിനും ഇത്തരം കമ്പനികള്‍ തയാറാകുന്നില്ല. കോളയ്ക്ക് പകരം കടകളിലൂടെ നാടന്‍ ശീതളപാനീയങ്ങള്‍ വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ മാര്‍ച്ച് ഒന്നു മുതല്‍ വ്യാപാരികള്‍ കൊക്കകോളയും പെപ്‌സിയും വില്‍ക്കുന്നില്ല. ഇതുപോലെ സംസ്ഥാനത്തെ അഞ്ചു ലക്ഷം വ്യാപാരികളും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കും. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസന്‍കോയ വിഭാഗം)സംസ്ഥാന പ്രസിഡന്റ് ഹസന്‍ കോയ പറഞ്ഞു.

ജലചൂഷണം: എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം:പെപ്‌സി കമ്പനിയുടെ ജലചൂഷണം തടയുന്നതിന് എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. വി.എസ്.അച്യുതാനന്ദന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാലക്കാട് പെപ്‌സി കമ്പനിയുടെ ജല ഉപഭോഗം തടയുന്നത് സംബന്ധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോവും. പെപ്‌സി കമ്പനി ഏഴ് കുഴല്‍ക്കിണര്‍ വഴി പ്രതിദിനം 5.5 ലക്ഷം മുതല്‍ ആറ് ലക്ഷം ലിറ്റര്‍വരെ ഭൂജലമാണെടുത്തുവരുന്നത്. ജല ഉപഭോഗം75 ശതമാനം കുറയ്ക്കണമെന്ന് കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുള്ളതിനാല്‍ നിബന്ധനയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
ജില്ലാ വികസന സമിതിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഏഴ് കുഴല്‍ക്കിണറുകളില്‍ ഒരെണ്ണം നിലനിര്‍ത്തി പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രതിദിന ഉപഭോഗം1.5 ലക്ഷം ലിറ്ററായി ചുരുക്കിയ പശ്ചാത്തലത്തില്‍ പമ്പുകള്‍ മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്.
പെപ്‌സി കമ്പനിയുടെ അടുത്തുള്ള ജനവാസമേഖലയിലെ ആറ് കിണറുകള്‍ ഭൂജലവകുപ്പ് എല്ലാ മാസവും നിരീക്ഷിച്ചുവരികയാണ്.
2017 ജനുവരിയിലെ ജലവിതാനം10 വര്‍ഷം മുന്‍പുള്ള ജനുവരിയിലേതിനെ അപേക്ഷിച്ച് താഴെയാണ്. പല കിണറുകളിലും1.47 മുതല്‍ 1.86 മീറ്റര്‍വരെ താഴ്ന്നതായാണ് കണക്ക്. പ്രതിവര്‍ഷം പരമാവധി 12 സെന്റീമീറ്ററായാണ് ജലവിതാനം കുറയുന്നത്.
ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago