HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി
backup
March 08 2017 | 19:03 PM
തൊടുപുഴ: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ജില്ലയിലെ മുട്ടം, അടിമാലി, പീരുമേട് എന്നീ പഞ്ചായത്തുകളില്‍ 15 മുതല്‍ 20 വരെ റാലികള്‍ സംഘടിപ്പിക്കും. റാലിയില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷ്യ ഉല്‍പ്പാദന-വിപണന-വിതരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവര ശേഖരണത്തിനുശേഷം ലൈസന്‍സ് രജിസ്‌ട്രേഷന് നല്‍കുന്നതിനായി 15വരെ പഞ്ചായത്തുകളില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ജി ഗംഗാഭായി അറിയിച്ചു.
ഭക്ഷ്യവ്യാപാരികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."