HOME
DETAILS
MAL
കൊറോണ: ഐ.ടി കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
backup
March 11 2020 | 19:03 PM
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ഐ.ടി പാര്‍ക്കുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. ഐ.ടി കമ്പനികള്‍ക്കായി പ്രത്യേക പ്രവര്‍ത്തന പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാന്‍ഡ്സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളും ജീവനക്കാര്‍ക്കായി ഒരുക്കണമെന്നും എല്ലാ കമ്പനികളോടും നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണമെന്നും പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട റാന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ഐ.ടി ജീവനക്കാരില്‍ വാരാന്ത്യ അവധിക്ക് നാട്ടിലേക്കു പോയവര്‍ക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഐ.ടി പാര്‍ക്കുകളിലെ എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."