വേനല്‍ കനത്തിട്ടും ജലസ്രോതസുകള്‍ സംരക്ഷിക്കാതെ അധികൃതര്‍
പൂച്ചാക്കല്‍: വേനല്‍ ശക്തിയായതോടെ ജനങ്ങള്‍ ശുദ്ധജലത്തിനായി വലയുന്നു. ജലസ്രോതസുകള്‍ നശിക്കുന്നത് കണ്ടിട്ടും കാണാതെ അധികൃതര്‍. നെല്‍പാടങ്ങള്‍ നനക്കുന്നതിനും ഇടവിള കൃഷിയുടെ സംരക്ഷണത്തിനും കുഴിച്ച ധാരാളം കുളങ്ങളും കിണറുകളും സംരക്ഷിക്കാതെ നശിക്കുകയാണ്. നെല്‍ക്കൃഷി നാടു നീങ്ങിയ പല മേഖലകളിലും കാടും പടലും കയറി നശിക്കുന്ന കുളങ്ങള്‍ ധാരാളം ആണ്. അരൂക്കുറ്റി,പാണാവള്ളി,പള്ളിപ്പുറം എന്നീ പഞ്ചായത്തുകളില്‍ നൂറോളം കുളങ്ങളും കിണറുകളും ഇങ്ങനെ നശിക്കുന്നുണ്ട്. കൊടുംവേനലില്‍ പോലും ഇവയില്‍ പല കുളങ്ങളും വറ്റാറുമില്ല.
പക്ഷേ, ഈ കുളങ്ങള്‍ കുടിനീര്‍ പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നതില്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ല.വെള്ളത്തിനായി പലരം നെട്ടോട്ടം ഓടുകയാണ്.പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചെടുക്കാവുന്നവയാണ് ഈ കുളങ്ങളും കിണറുകളും.ജനകീയ സഹകരണം തേടിയും തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തിയും പദ്ധതി പൂര്‍ത്തീകരിക്കാവുന്നതാണ്.കുടിനീര്‍ പദ്ധതിക്കു മാത്രമല്ല നീന്തല്‍ക്കുളമാക്കാന്‍ പറ്റുന്ന വിസ്തൃതിയേറിയ കുളങ്ങളും അരൂക്കുറ്റിയിലും പാണാവള്ളിയിലുമുണ്ട്.
പാണാവള്ളി പ്രഥമികാരാഗ്യ കേന്ദ്രത്തിന് സമീപമുള്ള കണ്ണന്‍കുളം,നീലംകുളങ്ങരകുളം പാണാവള്ളി കമ്മ്യുണിറ്റി ഹാളിലെ കുളം തുടങ്ങിയ അനേകം കുളങ്ങള്‍ അധികൃതരുടെ നിസംഗതയെ തുടര്‍ന്നു നശിക്കുകയും.ഇത് മൂലം കൊതുകുശല്യം വര്‍ധിക്കുകയും രോഗ ഭീഷണി ഉയര്‍ത്തുന്നതുമായി.കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ വശങ്ങളിലും ഉള്‍പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പൊതു കിണറുകള്‍ മാലിന്യ സംഭരണിയായി മാറിയിരിക്കുകയാണ്.
പത്താം വാര്‍ഡിലെ മന്നങ്കാട്ട് പുരയിടത്തില്‍ നിര്‍മിച്ച നല്‍കിയ കിണറും നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുകയാണ്. സമീപത്തെ അന്‍പതോളം കുടുംബങ്ങളുടെ ഏക കുടിവെള്ള ആശ്രയമായിരുന്നു ഈ പൊതുകിണര്‍. ചെങ്കല്ലില്‍ നിര്‍മിച്ച ഈ കിണറ്റില്‍ തെളിഞ്ഞ കുടിവെള്ളമാണുള്ളത്. കാലപ്പഴക്കത്തെ തുടര്‍ന്ന് കിണറിന്റെ കല്ലുകള്‍ ദ്രവിച്ചും കുമ്മായം ഇളകിയും തകര്‍ച്ചയുടെ വക്കിലാണ് .നിരവധി തവണ പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് പൊതു കിണറുകള്‍ ശുചീകരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തില്‍ കിടന്ന് നശിക്കുന്ന കുളങ്ങളും കിണറുകളും അടിയന്തിരമായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."